Ambeyyaan

അമ്പെയ്യാൻ
Year
Language

അമ്പെയ്യാന്‍ കാക്കും കണ്ണ് എന്‍ മാറിലെന്നും
അലയുന്ന കള്ളക്കണ്ണ്
ഉലയുന്ന കാറ്റിനോടിടയുന്ന സാരിക്കു
പകതോന്നും കുസൃതിക്കണ്ണ്....

ഓഹൊ... ഏഹേ.. യായായാ....
അമ്പെല്ലാം പൂവിന്‍ മുള്ള് ആരോമല്‍ കണ്‍കള്‍
കൊത്തും റോസാവിന്‍ മുള്ള്
അണിമുത്തുക്കവിളത്ത് അധരങ്ങള്‍ അക്കങ്ങള്‍
എഴുതീടാന്‍ കൊതിയാകുന്നു...

ആ ചിരികണ്ടു കഥകേട്ടു തളരുന്നേ - അപ്പോള്‍
വിരഹത്തിന്‍ സ്വരമുള്ളില്‍ പടരുന്നേ
ആ നേര്‍ത്ത മീശതന്‍ ആവേശമെന്നില്‍
ആശിച്ച ചൈതന്യമേകുന്നു
ആത്മാവില്‍ സംഗീതം പൊങ്ങുന്നു
പകലുദിച്ച താരം നീ.. വിടര്‍ന്നവാനം ഞാനായി
മോഹവും ദാഹവും എന്നില്‍ എരിയുന്നു തീയായി

ആ കരിമുകിലിന്‍ മണിപിന്നും കാര്‍കൂന്തല്‍
ഞാന്‍ അടിവെച്ചു വരുമതിന്‍ പിന്നാലെ
നീയാകും സൌന്ദര്യം കനിയുന്ന ബന്ധത്തില്‍
നാള്‍ തോറും പരിമളം പൂമുല്ലേ
ഇനി നമ്മളെന്നെന്നും പ്രിയമുല്ലേ
പതറി നില്‍ക്കും പ്രിയ തോഴാ
പകല്‍ നക്ഷത്രം ഉദിക്കില്ല
മിന്നുമാല കനിയുവോളം ഞാനും നീയും അകലെയല്ലെ?

ambĕyyān kākkuṁ kaṇṇ ĕn māṟilĕnnuṁ
alayunna kaḽḽakkaṇṇ
ulayunna kāṭrinoḍiḍayunna sārikku
pagadonnuṁ kusṛtikkaṇṇ....

ohŏ... ehe.. yāyāyā....
ambĕllāṁ pūvin muḽḽ āromal kaṇgaḽ
kŏttuṁ ṟosāvin muḽḽ
aṇimuttukkaviḽatt adharaṅṅaḽ akkaṅṅaḽ
ĕḻudīḍān kŏdiyāgunnu...

ā sirigaṇḍu kathageṭṭu taḽarunne - appoḽ
virahattin svaramuḽḽil paḍarunne
ā nertta mīśadan āveśamĕnnil
āśicca saidanyamegunnu
ātmāvil saṁgīdaṁ pŏṅṅunnu
pagaludicca tāraṁ nī.. viḍarnnavānaṁ ñānāyi
mohavuṁ dāhavuṁ ĕnnil ĕriyunnu tīyāyi

ā karimugilin maṇibinnuṁ kārgūndal
ñān aḍivĕccu varumadin pinnālĕ
nīyāguṁ saൌndaryaṁ kaniyunna bandhattil
nāḽ toṟuṁ parimaḽaṁ pūmulle
ini nammaḽĕnnĕnnuṁ priyamulle
padaṟi nilkkuṁ priya toḻā
pagal nakṣatraṁ udikkilla
minnumāla kaniyuvoḽaṁ ñānuṁ nīyuṁ agalĕyallĕ?