Ambattonnaksaraalee

അമ്പത്തൊന്നക്ഷരാളീ
Work
Year
Language

ഓം... ഓം... ഓം...
അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ!
വേദമാകുന്ന ശാഖിക്കൊമ്പത്തൻ‌പോടു പൂക്കും
കുസുമതതിയിലേന്തുന്ന പൂന്തേൻ‌കുഴമ്പേ
ചെമ്പൊൽ‌ത്താർ‌ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ
സമ്പത്തേ കുമ്പിടുന്നേൻ കഴലിണവലയാധീശ്വരീ വിശ്വനാഥേ!

വാണീദേവി സുനീലവേണി സുഭഗേ വീണാരവം കൈതൊഴും
വാണീ വൈഭവമോഹിനീ ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാനെൻ നാവിലാത്താദരം
വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ!
അംബികേ... അംബികേ... അമ്മേ...

oṁ... oṁ... oṁ...
ambattŏnnakṣarāḽī kalidadanulade!
vedamāgunna śākhikkŏmbattan‌poḍu pūkkuṁ
kusumadadiyilendunna pūnden‌kuḻambe
sĕmbŏl‌ttār‌bāṇaḍaṁbhapraśamanasukṛtobāttasaubhāgyalakṣmī
sambatte kumbiḍunnen kaḻaliṇavalayādhīśvarī viśvanāthe!

vāṇīdevi sunīlaveṇi subhage vīṇāravaṁ kaidŏḻuṁ
vāṇī vaibhavamohinī trijagadāṁ nāthe viriñjapriye
vāṇīdoṣamaśeṣamāśu kaḽavānĕn nāvilāttādaraṁ
vāṇīḍeṇamadinnu ninnaḍiyil ñān vīḻunnu mūgāṁbige!
aṁbige... aṁbige... amme...