Ambarappoo veethiyil

അംബരപ്പൂ വീഥിയില്‌
Year
Language

അംബരപ്പൂ വീഥിയിലെ കുങ്കുമ ചെപ്പുടഞ്ഞു
ഇന്നിവിടെ നീയണഞ്ഞു പൂവും പ്രസാദവുമായ്
മാമവദി തന്‍ ശ്യാമള ശീതളച്ഛായയിലോ
മധു നുകരുവാന്‍ ശ്രുതി പകരുവാന്‍ നീ വരുമോ

പ്രിയദര്‍ശിനി നീ അണഞ്ഞാല്‍ പിന്നെനിക്ക് ദീപാവലി (2)
രോമഹര്‍ഷങ്ങള്‍ പൂത്തിടുമീ രാഗം
രാപകലില്ലാതെ എത്തിടുമീ എന്നില്‍
ഒരു തെന്നലിന്‍ താഴെയാ പൂവനം വാടിടുന്നോ
അരുവിയില്‍ നീ കുളിച്ചൊരുങ്ങി പോരുകില്ലേ (അംബരപ്പൂ )

ഓണപൂക്കള്‍ ചൂടി നില്‍ക്കും ഓണമൊന്നിന്‍ ഓര്‍മ്മ പോലെ (2)
നീയെന്‍റെ ജീവന്‍റെ ജീവനായി എന്നും
നീയെന്നും എന്‍ ജീവ രാഗമായി മുന്നില്‍
സുഖദായിനി ശ്രവണ സന്ധ്യയില്‍ പാടിടുന്നോ
കടമിഴിയിലെ കഥകളുമായി പോരുകില്ലേ (അംബരപ്പൂ )

aṁbarappū vīthiyilĕ kuṅguma sĕppuḍaññu
inniviḍĕ nīyaṇaññu pūvuṁ prasādavumāy
māmavadi tan śyāmaḽa śīdaḽacchāyayilo
madhu nugaruvān śrudi pagaruvān nī varumo

priyadarśini nī aṇaññāl pinnĕnikk dībāvali (2)
romaharṣaṅṅaḽ pūttiḍumī rāgaṁ
rābagalillādĕ ĕttiḍumī ĕnnil
ŏru tĕnnalin tāḻĕyā pūvanaṁ vāḍiḍunno
aruviyil nī kuḽiccŏruṅṅi porugille (aṁbarappū )

oṇabūkkaḽ sūḍi nilkkuṁ oṇamŏnnin ormma polĕ (2)
nīyĕnṟĕ jīvanṟĕ jīvanāyi ĕnnuṁ
nīyĕnnuṁ ĕn jīva rāgamāyi munnil
sukhadāyini śravaṇa sandhyayil pāḍiḍunno
kaḍamiḻiyilĕ kathagaḽumāyi porugille (aṁbarappū )