ഓ.....ഓ....
അമ്പലവിളക്കുകളണഞ്ഞു അംബരദീപവും പൊലിഞ്ഞൂ
അത്താഴശ്രീബലി കഴിഞ്ഞൂ അരയാല്‍മണ്ഡപമൊഴിഞ്ഞൂ
നാഗപ്രതിമാ ശിലകള്‍ക്കരികില്‍ ... ആ...
നാഗപ്രതിമാ ശിലകള്‍ക്കരികില്‍
നനഞ്ഞ കല്‍ത്തറയില്‍
ആടിത്തളരും കാറ്റിന്‍ കൈകള്‍
ആലിലമെത്ത വിരിച്ചു...ആലിലമെത്ത വിരിച്ചു
നിനക്കുറങ്ങാന്‍ കഴിഞ്ഞുവോ സഖീ
നീ മറക്കാന്‍ പഠിച്ചുവോ?
(അമ്പലവിളക്കുകളണഞ്ഞു ..)
വീണപൂവുകള്‍ പറയും കഥകള്‍
വിരഹവേദനകള്‍.....
വീണപൂവുകള്‍ പറയും കഥകള്‍
വിരഹവേദനകള്‍
കേട്ടുപുണര്‍ന്നു മയങ്ങീ നിഴലുകള്‍
കാട്ടുകടമ്പിന്‍ മടിയില്‍
നിന്റെ മലര്‍വിരി ഉലഞ്ഞുവോ സഖീ?
നിന്റെ ജാലകം കരഞ്ഞുവോ?
(അമ്പലവിളക്കുകളണഞ്ഞു ..)