Ambalamettile tamburaatti

അമ്പലമേട്ടിലെ തമ്പുരാട്ടി
Year
Language

അമ്പലമേട്ടിലെ തമ്പുരാട്ടീ
അരളിപ്പൂന്തോപ്പിലെ മലവേടത്തീ
അച്ചാരം ചൊല്ലാതെ പെണ്‍പണവും വാങ്ങാതെ
അമ്മിണീ നിന്നെ ഞാന്‍ കൊണ്ട് പോകും

തന്താനം കാട്ടിലെ താഴമ്പൂക്കാട്ടിലെ
തേന്മാവു പോലുള്ള തമ്പുരാനേ
നല്ല തേനൊത്ത മൊഴിയുള്ള തമ്പുരാനേ
തന്തയെതിര്‍ത്താലും തള്ളയെതിര്‍ത്താലും
തങ്കപ്പാ ഞാന്‍ നിന്റെ കൂടെപ്പോരും
തയ്യാ …തയ്യാ ….തയ്യാ …
(അമ്പലമേട്ടിലെ)

പൂക്കുല പോലുറഞ്ഞു വന്നാലോ അവര്‍
പുള്ളിപ്പുലിക്കൂട് വാതില്‍ തുറന്നാലോ
കള്ളിപ്പെണ്ണെ നീയെൻ തോളിലുള്ളപ്പോ(2)
പുള്ളിപ്പുലീമെനിയ്ക്ക് വെറും പുള്ളിമാന്‍
തയ്യാ …തയ്യാ തയ്യാ … താനേ
(അമ്പലമേട്ടിലെ)

വില്ലും ശരമെടുത്തു വന്നാലോ അവര്‍
ചൊല്ലെഴുന്ന ശരമെടുത്തു തൊടുത്താലോ
കണ്ണേ പൊന്നേ നീ മാറിലുള്ളപ്പോ (2)
അമ്പുമഴേമെനിയ്ക്ക് വെറും പൂമഴ
തയ്യാ …തയ്യാ …തയ്യാ …താനേ
(അമ്പലമേട്ടിലെ)

ambalameṭṭilĕ tamburāṭṭī
araḽippūndoppilĕ malaveḍattī
accāraṁ sŏllādĕ pĕṇbaṇavuṁ vāṅṅādĕ
ammiṇī ninnĕ ñān kŏṇḍ poguṁ

tandānaṁ kāṭṭilĕ tāḻambūkkāṭṭilĕ
tenmāvu poluḽḽa tamburāne
nalla tenŏtta mŏḻiyuḽḽa tamburāne
tandayĕdirttāluṁ taḽḽayĕdirttāluṁ
taṅgappā ñān ninṟĕ kūḍĕpporuṁ
tayyā …tayyā ….tayyā …
(ambalameṭṭilĕ)

pūkkula poluṟaññu vannālo avar
puḽḽippulikkūṭ vādil tuṟannālo
kaḽḽippĕṇṇĕ nīyĕn doḽiluḽḽappo(2)
puḽḽippulīmĕniykk vĕṟuṁ puḽḽimān
tayyā …tayyā tayyā … tāne
(ambalameṭṭilĕ)

villuṁ śaramĕḍuttu vannālo avar
sŏllĕḻunna śaramĕḍuttu tŏḍuttālo
kaṇṇe pŏnne nī māṟiluḽḽappo (2)
ambumaḻemĕniykk vĕṟuṁ pūmaḻa
tayyā …tayyā …tayyā …tāne
(ambalameṭṭilĕ)