അമ്പലക്കുന്നിലെ പെണ്ണൊരുത്തി
ആകാശത്തിലെ മലക്കുറത്തി
ആശ്രമപ്പുഴയില്‍ കുളിച്ചൊരുങ്ങി
അഞ്ജനം കൊണ്ടു മിഴിയെഴുതി
കുന്നത്തെ പൂക്കുല നടയ്ക്കു വെച്ചു
കുരുത്തോല കൊണ്ടു കളം വരച്ചു
കുന്നത്തെ പൂക്കുല നടയ്ക്കു വെച്ചു
കുരുത്തോല കൊണ്ടു കളം വരച്ചു
നക്ഷത്രക്കുടക്കീഴിലിതുവഴി ഇതുവരെ
നാലമ്പലത്തിനു വലത്തു വെച്ചു (അമ്പലക്കുന്നിലെ)
ചിത്രത്തൂണിന്‍ മറപറ്റി നിന്നൊരു
ചിത്രം മനസ്സില്‍ വരച്ചു വെച്ചു
ഓമനിച്ചോമനിച്ചേതോ ദേവനെ
ഓര്‍മ്മകള്‍ക്കുള്ളിലവള്‍ പ്രതിഷ്ഠിച്ചു (അമ്പലക്കുന്നിലെ)