Ambalakkombanre

അമ്പലക്കൊമ്പന്റെ
Work
Year
Language

അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി
കുളിരുകോരും കിളി പുലരികാണുമ്പോളുണരും കിളി
പൂമാലപ്പെണ്ണിനോടൊറ്റയ്ക്കിരുന്നിട്ട്
തിരുതകൃതിയരുളും കിളി
ചിന്നക്കിളീ വര്‍ണ്ണക്കിളീ
ഇനിയെന്നുവരുമെന്‍ കിളി?

രാമായണപ്പൈങ്കിളി - നല്ല
വാതായനപ്പൂങ്കിളി
രാവുകള്‍ നീന്തിവന്നെത്തുന്ന സൂര്യന്റെ
കതിരണിഞ്ഞെത്തും കിളി
പവിഴമുണ്ടോ മുത്തുക്കിളി
മധുരമുണ്ടോ ചെല്ലക്കിളി?
അഴകിലൊഴുകുന്ന ദേശാടനപ്പൈങ്കിളി
ലാലാലലാലാ..............

നാവോറുപാടും കിളി - നല്ല
താരാട്ടുപാടും കിളി
കദളീവനങ്ങള്‍ കടന്നുവന്നെത്തുമെന്‍
മാണിക്യവര്‍ണ്ണക്കിളി
കനകമുണ്ടോ ആശക്കിളീ
സ്വപ്നമുണ്ടോ കോലക്കിളീ
കോലമയിലിന്റെ കളിയാട്ടമാടും കിളി?

ambalakkŏmbanṟĕ kŏmbattirunniṭṭ
vambattamodunna sambakkiḽi
kuḽirugoruṁ kiḽi pularigāṇumboḽuṇaruṁ kiḽi
pūmālappĕṇṇinoḍŏṭraykkirunniṭṭ
tirudakṛtiyaruḽuṁ kiḽi
sinnakkiḽī varṇṇakkiḽī
iniyĕnnuvarumĕn kiḽi?

rāmāyaṇappaiṅgiḽi - nalla
vādāyanappūṅgiḽi
rāvugaḽ nīndivannĕttunna sūryanṟĕ
kadiraṇiññĕttuṁ kiḽi
paviḻamuṇḍo muttukkiḽi
madhuramuṇḍo sĕllakkiḽi?
aḻagilŏḻugunna deśāḍanappaiṅgiḽi
lālālalālā..............

nāvoṟubāḍuṁ kiḽi - nalla
tārāṭṭubāḍuṁ kiḽi
kadaḽīvanaṅṅaḽ kaḍannuvannĕttumĕn
māṇikyavarṇṇakkiḽi
kanagamuṇḍo āśakkiḽī
svapnamuṇḍo kolakkiḽī
kolamayilinṟĕ kaḽiyāṭṭamāḍuṁ kiḽi?