Ambaladulasiyude parisuddhi

അമ്പലതുളസിയുടെ പരിശുദ്ധി
Year
Language

അമ്പലത്തുളസിയുടെ പരിശുദ്ധി
ആത്മാവില്‍ ചൂടിയ മനസ്വിനീ...
ലക്ഷം വിളക്കുകള്‍ തെളിക്കേണം മഹാ-
ലക്ഷ്മിപോല്‍ നീയെന്റെ ജീവിതത്തില്‍
(അമ്പല...)

മോഹങ്ങളൊന്നൊന്നായ് പുഷ്പിക്കണം
നമ്മള്‍ ദേഹിയും ദേഹവുംപോലൊരുമിക്കണം
ശ്രുതിലയതാളങ്ങളൊത്തിണങ്ങി - നമ്മള്‍
സുഖദുഃഖം പരസ്പരം പങ്കിടണം
(അമ്പല...)

ശ്രീമംഗളങ്ങളോടെ വളര്‍‌ത്തേണം
അനുരാഗം വിടര്‍ത്തിയൊരീ തേജസ്സിനെ
ക്ഷേമങ്ങള്‍ ഈ ഗൃഹത്തില്‍ ഒഴുകേണം
മനം ശാരദചന്ദ്രികപോല്‍ തെളിയേണം
നമ്മില്‍ സ്വര്‍ഗ്ഗീയദാമ്പത്യം പുലരേണം
(അമ്പല...)

ambalattuḽasiyuḍĕ pariśuddhi
ātmāvil sūḍiya manasvinī...
lakṣaṁ viḽakkugaḽ tĕḽikkeṇaṁ mahā-
lakṣmibol nīyĕnṟĕ jīvidattil
(ambala...)

mohaṅṅaḽŏnnŏnnāy puṣpikkaṇaṁ
nammaḽ dehiyuṁ dehavuṁpolŏrumikkaṇaṁ
śrudilayadāḽaṅṅaḽŏttiṇaṅṅi - nammaḽ
sukhaduḥkhaṁ parasparaṁ paṅgiḍaṇaṁ
(ambala...)

śrīmaṁgaḽaṅṅaḽoḍĕ vaḽar‌tteṇaṁ
anurāgaṁ viḍarttiyŏrī tejassinĕ
kṣemaṅṅaḽ ī gṛhattil ŏḻugeṇaṁ
manaṁ śāradasandrigabol tĕḽiyeṇaṁ
nammil svarggīyadāmbatyaṁ pulareṇaṁ
(ambala...)