Ambaadi kunyanyainu

അമ്പാടി കുഞ്ഞിനു
Work
Year
Language

ഓ...ഓ....ഓ...
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യ ഹൊയ്യാരേ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യ ഹൊയ്യാരേ...

അമ്പാടി കുഞ്ഞിനുണ്ണാൻ അമ്പിളിത്താമ്പാളത്തിൽ
തുമ്പപ്പൂച്ചോറു്....
നറു പൂനിലാവിൻ പാലോഴിച്ച തുമ്പപ്പൂച്ചോറു്...
(അമ്പാടി കുഞ്ഞിനുണ്ണാൻ...)

മാമുണ്ണും എൻ ഉണ്ണിക്കു്
മാവിൻ കൊമ്പിലൊരൂഞ്ഞാലു്
പൊന്നൂഞ്ഞാലു്...ഓ...ഓ...
(മാമുണ്ണും...)
തൊഴുതലിഞ്ഞു നീട്ടിയോരെൻ കൈക്കുമ്പിളിൽ
ദേവൻ ഒഴിച്ച തീർത്ഥജലത്തിൽ വന്നു്-
ഉദിച്ച തിങ്കൾ കുരുന്നു നീ....
(അമ്പാടി കുഞ്ഞിനുണ്ണാൻ...)

തൂവേർപ്പണിയും ഉണ്ണിക്കു്
രാമച്ചപ്പൊൻ വിശറിയുമായ്
പൂങ്കാറ്റേവായോ...
(തൂവേർപ്പണിയും...)
കുരുന്നുകാറ്റിൽ കുസൃതികാട്ടും കുറുനിരയെല്ലാം
അമ്മ എടുത്തു മയിൽപ്പീലിചേർത്തു്-
വകുത്തു കെട്ടി തന്നിടാം...
(അമ്പാടി കുഞ്ഞിനുണ്ണാൻ...)

o...o....o...
hŏyyāre hŏyyāre hŏyya hŏyyāre
hŏyyāre hŏyyāre hŏyya hŏyyāre...

ambāḍi kuññinuṇṇān ambiḽittāmbāḽattil
tumbappūccoṟu്....
naṟu pūnilāvin pāloḻicca tumbappūccoṟu്...
(ambāḍi kuññinuṇṇān...)

māmuṇṇuṁ ĕn uṇṇikku്
māvin kŏmbilŏrūññālu്
pŏnnūññālu്...o...o...
(māmuṇṇuṁ...)
tŏḻudaliññu nīṭṭiyorĕn kaikkumbiḽil
devan ŏḻicca tīrtthajalattil vannu്-
udicca tiṅgaḽ kurunnu nī....
(ambāḍi kuññinuṇṇān...)

tūverppaṇiyuṁ uṇṇikku്
rāmaccappŏn viśaṟiyumāy
pūṅgāṭrevāyo...
(tūverppaṇiyuṁ...)
kurunnugāṭril kusṛtigāṭṭuṁ kuṟunirayĕllāṁ
amma ĕḍuttu mayilppīliserttu്-
vaguttu kĕṭṭi tanniḍāṁ...
(ambāḍi kuññinuṇṇān...)