Allittaamara

അല്ലിത്താമര
Year
Language

അല്ലിത്താമര പൂത്തിറങ്ങിയ പോലെ
ചെറു ചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ
വഴിവക്കില്‍ നില്‍ക്കുമ്പോള്‍ ഒളികണ്ണാല്‍ നോക്കല്ലേ
നാലുപേരുകണ്ടുവന്നാല്‍ നൂറുനൂറു കള്ളം പറയണ്ടേ?

പുതുമകള്‍ കണ്ടുഞാന്‍ ഈ നാടാകവെ
അതിലൊരാവേശമായ് ഈ പുതിയകളിയില്‍ ഞാനാടുമ്പോള്‍
മഴവില്‍ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂ
മനമിളകണനേരത്ത് മധുമൊഴിയുടെ ചാരത്ത്
പ്രേമഗാനമോതിനില്‍ക്കാന്‍ മോഹമായെന്‍ കണ്ണേ കതിരൊളിയേ

ഇവിടെനീകണ്ടുവോ എന്‍ വൃന്ദാവനം
വരികയെന്‍ രാധികേ നിന്‍ മധുരനടനമെന്നാനന്ദം
അഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂ
മതിമുഖിയുടെ ചുണ്ടത്ത് മലര്‍വിരിയണ നേരത്ത്
രാഗിണീയെന്‍ മാനസത്തില്‍ പൂത്തുവല്ലോ ഓരോ സ്വപ്നങ്ങള്‍

allittāmara pūttiṟaṅṅiya polĕ
sĕṟu sĕllakkiḽiyuḍĕ sandamiyaluṁ pĕṇṇe
vaḻivakkil nilkkumboḽ ŏḽigaṇṇāl nokkalle
nāluberugaṇḍuvannāl nūṟunūṟu kaḽḽaṁ paṟayaṇḍe?

pudumagaḽ kaṇḍuñān ī nāḍāgavĕ
adilŏrāveśamāy ī pudiyagaḽiyil ñānāḍumboḽ
maḻavilkkŏḍiye karinīḽmiḻiyĕ kuḽiruṁ sūḍipporū
manamiḽagaṇaneratt madhumŏḻiyuḍĕ sāratt
premagānamodinilkkān mohamāyĕn kaṇṇe kadirŏḽiye

iviḍĕnīgaṇḍuvo ĕn vṛndāvanaṁ
varigayĕn rādhige nin madhuranaḍanamĕnnānandaṁ
aḻaginnaḻage karaḽinnaṟayil ŏḽiyambĕyyān porū
madimukhiyuḍĕ suṇḍatt malarviriyaṇa neratt
rāgiṇīyĕn mānasattil pūttuvallo oro svapnaṅṅaḽ