അല്ലിമലർക്കാവിൽ കൂത്തുകാണാൻ പോയിവരും
ചെല്ലക്കിളി ചെറുകിളിയേ...ആരോമൽ പൈങ്കിളിയേ...
നീ താണിരുന്നാടുന്നതങ്ങേക്കൊമ്പത്തോ...ഇങ്ങേ കൊമ്പത്തോ..
താണിരുന്നാടുന്നതങ്ങേക്കൊമ്പത്തോ...ഇങ്ങേ കൊമ്പത്തോ....
എന്റെ മനസ്സിന്റെ തുഞ്ചത്തോ
എന്റെ മനസ്സിന്റെ തുഞ്ചത്തോ....
അല്ലിമലർക്കാവിൽ കൂത്തുകാണാൻ പോയിവരും
ചെല്ലക്കിളി ചെറുകിളിയേ...ആരോമൽ പൈങ്കിളിയേ...
ആരോമൽ പൈങ്കിളിയേ....
ചെന്നുവോ ആരോരുമറിയാതെ...
കണ്ടുവോ നീ അങ്കച്ചേകവനെ
ചെന്നുവോ ആരോരുമറിയാതെ..
കണ്ടുവോ നീ അങ്കച്ചേകവനെ.....
കുറിമാനം ചോദിച്ചോ...നീ കൊടുത്തോ
കുറിമാനം ചോദിച്ചോ...നീ കൊടുത്തോ...
അതിൽ മിഴിനട്ടപ്പോഴാ മുഖം തുടുത്തോ...
അല്ലിമലർക്കാവിൽ കൂത്തുകാണാൻ പോയിവരും
ചെല്ലക്കിളി ചെറുകിളിയേ...ആരോമൽ പൈങ്കിളിയേ...
ആരോമൽ പൈങ്കിളിയേ....
മതിവരുവോളവും കാണാനും
കൊതി തീരും വരെ കൂടാനും....
മതിവരുവോളവും കാണാനും
കൊതി തീരും വരെ കൂടാനും....
അറപ്പുര വാതിലടയ്ക്കാതെ...
വിളക്കിലെ നാളം അണയ്ക്കാതെ
അറപ്പുര വാതിലടയ്ക്കാതെ...
വിളക്കിലെ നാളം അണയ്ക്കാതെ...
കൂട്ടിലെ തത്തയും ഞാനും കാതോർത്തു്
കാത്തിരുപ്പാണെന്നു് ചൊല്ലിയില്ലേ...
(അല്ലിമലർക്കാവിൽ....)