അല്ലലുള്ള പുലയിക്കേ ചുള്ളിയുള്ള കാടറിയൂ
മുള്ളുകൊണ്ട കരളിനേ മുറിവിന്റെ ചൂടറിയൂ
മുറിവിന്റെ ചൂടറിയൂ - ചൂടറിയൂ (അല്ലലുള്ള)
കൂട്ടിലിട്ട കുരുവിക്കേ
കാട്ടിലുള്ള സുഖമറിയൂ
വെയിലുകൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ
വെയിലുകൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ - കടവറിയൂ (അല്ലലുള്ള)
പെണ്ണുകെട്ടി വലഞ്ഞവനേ
കണ്ണുനീരിന്‍ കഥയറിയൂ
വേലചെയ്തു തളര്‍ന്നവനേ
കള്ളിന്റെ വിലയറിയൂ (പെണ്ണുകെട്ടി)
വേലചെയ്തു തളര്‍ന്നവനേ
കള്ളിന്റെ വിലയറിയൂ - വിലയറിയൂ (അല്ലലുള്ള)