Allaavin diruvullam

അള്ളാവിൻ തിരുവുള്ളം
Year
Language

സര്‍വ്വശക്തനെ ശരണം തേടുക മനമേ
ദുഃഖസാഗരത്തിലെ രക്ഷകന്‍ അവനല്ലേ
അള്ളാവിന്‍ തിരുവുള്ളമിതേ
അല്ലലിലാഴരുതേ വെറുതേ (2)
അള്ളാവിന്‍ തിരുവുള്ളമിതേ
അല്ലലിലാഴരുതേ വെറുതേ‌

അള്ളാവിന്‍ കരമൊന്നു ചലിച്ചാല്‍
ആശക്കോട്ടകള്‍ മണ്ണടിയും
(അള്ളാവിന്‍)
അള്ളാവൊന്നു നിനച്ചാല്‍ അഖിലരും
ആനന്ദത്തിന്‍ മധു നുകരും (2)

ഏതൊരു കൂരിരുള്‍ തന്നിലും
ഒരു ചെറു പാത തെളിച്ചിടും അള്ളാഹു
(ഏതൊരു)
കണ്ണീര്‍ക്കടലില്‍ നീന്തും കരളിനു
കരയായിത്തീര്‍ന്നിടും അള്ളാഹു

ധനമോഹത്താല്‍ ധര്‍മ്മത്തിന്‍ തല
കുരുതി കൊടുക്കും ദുനിയാവേ
(ധനമോഹത്താല്‍)
പാവങ്ങള്‍ക്കൊരു തണല്‍ നീയല്ലോ
പരിപാവനാം അള്ളാഹു
അള്ളാഹു (4)

sarvvaśaktanĕ śaraṇaṁ teḍuga maname
duḥkhasāgarattilĕ rakṣagan avanalle
aḽḽāvin diruvuḽḽamide
allalilāḻarude vĕṟude (2)
aḽḽāvin diruvuḽḽamide
allalilāḻarude vĕṟude‌

aḽḽāvin karamŏnnu saliccāl
āśakkoṭṭagaḽ maṇṇaḍiyuṁ
(aḽḽāvin)
aḽḽāvŏnnu ninaccāl akhilaruṁ
ānandattin madhu nugaruṁ (2)

edŏru kūriruḽ tanniluṁ
ŏru sĕṟu pāda tĕḽicciḍuṁ aḽḽāhu
(edŏru)
kaṇṇīrkkaḍalil nīnduṁ karaḽinu
karayāyittīrnniḍuṁ aḽḽāhu

dhanamohattāl dharmmattin dala
kurudi kŏḍukkuṁ duniyāve
(dhanamohattāl)
pāvaṅṅaḽkkŏru taṇal nīyallo
paribāvanāṁ aḽḽāhu
aḽḽāhu (4)