അലയുവതെന്തിനു വെറുതേ
വിലയില്ലാത്തവന്‍ ഇനിമേല്‍
അപമാനിതനായ് കഴിയുന്നതിലും
ബഹുമതിയല്ലേ മരണം?
വേദന തിന്നണം ഈവിധമെന്നോ
പ്രാണന്‍ വെടിയും നേരം?
മുറിവേല്‍ക്കുമ്പോള്‍ കരളില്‍ വേദന
കുറയാനിടയുണ്ടെന്നോ?
കടലല നിന്നെ മാടിവിളിപ്പൂ
മടിയില്‍ ചേര്‍ത്തു തലോടാന്‍
അലറിപ്പൊങ്ങും തിരമാലകളില്‍
മലയും പൊടിയുമല്ലോ
മാനവജന്മം.... മഹനീയം ... അത്
പാഴാക്കരുതേ സഹജാ....
അടിപതറാതെ സമരം ചെയ്യുക
വിജയം നേടുക മനുജാ
മനുജാ.....