Alayum maname

അലയും മനമേ
Work
Year
Language

അലയും മനമേ....
അലയും മനമേ അഴല്‍ മാറുകയായ്
അറിയാതെ വന്നിതാ
നിന്‍ ഹൃദയം കവരാന്‍ ഒരുവന്‍ മധുപന്‍
പ്രിയയാണവന്നു നീ ആഹാ
അലയും മനമേ........

മനോഹാരി വാക്കുകൊണ്ടു വിനോദിക്കുവാനാമോ ആരറിവൂ
ആശയാകുന്നിനിയും പാടാന്‍ ആനന്ദമായ്
അകലാതെ ഓരോന്നോതി ലാളിച്ചിടാന്‍
കണ്ണിന്‍ മാല്യം വീശി പരം പാട്ടിലാക്കാന്‍
അങ്ങു പാറിപ്പോകുവാനാമോ?
അലയും മനമേ..............

സരോജാക്ഷനിന്നലെ കന്നിയെന്നെ കണ്ടതാലെ
ഉള്ളിലന്‍പു തിങ്ങിപ്പൊങ്ങി നിറയുന്ന കണ്ടുഞാന്‍
ചേര്‍ന്നിഹ നിന്നാലെന്തേ? ചേര്‍ന്നിഹ നിന്നാലെന്തേ?
സദാകാലമേ നീ ഏതുമാട്ടെ പാരിതില്‍ നാളെ
അലയും മനമേ............

alayuṁ maname....
alayuṁ maname aḻal māṟugayāy
aṟiyādĕ vannidā
nin hṛdayaṁ kavarān ŏruvan madhuban
priyayāṇavannu nī āhā
alayuṁ maname........

manohāri vākkugŏṇḍu vinodikkuvānāmo āraṟivū
āśayāgunniniyuṁ pāḍān ānandamāy
agalādĕ oronnodi lāḽicciḍān
kaṇṇin mālyaṁ vīśi paraṁ pāṭṭilākkān
aṅṅu pāṟippoguvānāmo?
alayuṁ maname..............

sarojākṣaninnalĕ kanniyĕnnĕ kaṇḍadālĕ
uḽḽilanpu tiṅṅippŏṅṅi niṟayunna kaṇḍuñān
sernniha ninnālĕnde? sernniha ninnālĕnde?
sadāgālame nī edumāṭṭĕ pāridil nāḽĕ
alayuṁ maname............