Alarsarabaridaabam

അലര്‍ശരപരിതാപം
Year
Language

അലര്‍ശരപരിതാപം
ചൊല്‍വതിന്നളിവേണീ പണി ബാലേ

ജലജ ബന്ധുവുമിഹ ജലധിയില്‍ അണയുന്നു
മലയമാരുതനേറ്റു മമ മനമതിതരാം ബത
വിവശമായി സഖി....

വളരുന്നു ഹൃദി മോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴി
കുസുമവാടികയതില്‍ ഉളവായൊ-
രളികുലാരവമതിഹ കേള്‍പ്പതും
അധികമാധി നിദാനമയി സഖീ....

alarśarabaridābaṁ
sŏlvadinnaḽiveṇī paṇi bāle

jalaja bandhuvumiha jaladhiyil aṇayunnu
malayamārudaneṭru mama manamadidarāṁ bada
vivaśamāyi sakhi....

vaḽarunnu hṛdi mohaṁ ĕnnomale
taḽarunnu mama dehaṁ kaḽamŏḻi
kusumavāḍigayadil uḽavāyŏ-
raḽigulāravamadiha keḽppaduṁ
adhigamādhi nidānamayi sakhī....