അലര്‍ശരപരിതാപം ചൊല്‍വതി-
ന്നളിവേണി പണിബാലേ...
ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത-
വിവശമായി സഖീ! അലര്‍ശരപരിതാപം
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോ-
രളികുലാരവമതിഹ കേള്‍പ്പതു-
മധികമാധി നിദാനമയി സഖീ
അലര്‍ശരപരിതാപം ചൊല്‍വതി-
ന്നളിവേണി പണിബാലേ ബാലേ
alarśarabaridābaṁ sŏlvadi-
nnaḽiveṇi paṇibāle...
jalajabandhuvumiha jaladhiyilaṇayunnū
malayamārudameṭru mama manamadidarāṁbada-
vivaśamāyi sakhī! alarśarabaridābaṁ
vaḽarunnu hṛdimohaṁ ĕnnomale
taḽarunnu mama dehaṁ kaḽamŏḻī
kusumavāḍigayattiluḽavāyo-
raḽigulāravamadiha keḽppadu-
madhigamādhi nidānamayi sakhī
alarśarabaridābaṁ sŏlvadi-
nnaḽiveṇi paṇibāle bāle