അലർശര പരിതാപം ചൊൽവതി-
ന്നളിവേണി പണി ബാലേ
ജലജബന്ധുവുമിഹ ജലധിയിലണയുന്നു - 2
മലയമാരുതമേറ്റു മമ മനമതിതരാം
ബത വിവശമായി സഖീ
അലർശര പരിതാപം ചൊൽവതി-
ന്നളിവേണി പണി ബാലേ ഏ...
വളരുന്നു ഹൃദി മോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയതിലുളവാ...യോ
കുസുമവാടികയതിലുളവായോരളികുലാരവ
മതിഹ കേൾപ്പതുമധികമാധി നിദാനമയി സഖീ
അലർശര പരിതാപം ചൊൽവതി-
ന്നളിവേണി പണി ബാലേ... ഏ...
alarśara paridābaṁ sŏlvadi-
nnaḽiveṇi paṇi bāle
jalajabandhuvumiha jaladhiyilaṇayunnu - 2
malayamārudameṭru mama manamadidarāṁ
bada vivaśamāyi sakhī
alarśara paridābaṁ sŏlvadi-
nnaḽiveṇi paṇi bāle e...
vaḽarunnu hṛdi mohaṁ ĕnnomale
taḽarunnu mama dehaṁ kaḽamŏḻī
kusumavāḍigayadiluḽavā...yo
kusumavāḍigayadiluḽavāyoraḽigulārava
madiha keḽppadumadhigamādhi nidānamayi sakhī
alarśara paridābaṁ sŏlvadi-
nnaḽiveṇi paṇi bāle... e...