അഴലേറും ജീവിതം പാരിലേകനായ്
വിധിയാലെ തേടി വാഴ്കയോ ജീവനായകാ?
എന്മനമാകും പൂങ്കുയില്‍ പാടി മോദമായ്
വിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോ?
ഇനി എന്നെന്‍ ജീവിതം ശോകഹീനമായ്
നടുവിണ്ണില്‍ പടരാകുമോ ജീവനായകാ?
നൊന്തുതകര്‍ന്നെന്‍ മാനസം ദീനദീനമായ്
ഹന്തനിരാശാലീന ഞാന്‍ പാപനിമിതയായ്
ഗതിയെല്ലാതെയോമന്‍ ആത്മവേദന ഇനി
എല്ലാമേ കണ്ടൂഴിയില്‍ വാഴ്ക സാധുവായ്
എന്‍സ്ഥിതിയേവം മാഴ്കുമേ പാരിലീവിധം
എന്തിനു വാഴുന്നേനെ ഞാന്‍ ഭൂവി ഭാരമായ്?