Alaginre

അഴകിന്റെ
Year
Language

അഴകിന്റെ നിറകുംഭമേ
കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ
കണി കണ്ടു തിരി നീട്ടും എന്നു നാദം നിന്നെ
മഹിതേ സുഭഗേ മഹി തൻ മലരേ
ഒഴുകീടും പുഴയോ നിൻ മഞ്ജീര നാദങ്ങളാണെന്റെ ഗാനങ്ങളിൽ
കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ
അഴകിന്റെ നിറകുംഭമേ

അങ്കണം നിറയെ പൂക്കളം ഞൊറിയേ
മധുപൻ മധുവുണ്ണുവാൻ മൂളുമ്പോൾ (2)
അണയുന്ന നിമിഷം അറിയാതെ ഇളകും
നുകരുന്നു മനസ്സാണതിനുള്ള മധുരം
ഓണമേ പൊലിയായ് എന്നെ പുണരൂ
കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ
അഴകിന്റെ നിറകുംഭമേ

കൊന്നകൾ നിറയെ പൊൻകുല വിരിയേ
വിഷുവിൻ കണി നേടുവാൻ ചെല്ലുമ്പോൾ (2)
അറ മുന്നിൽ തെളിയും ഭഗവാനെ ഇളകും
നിറവിന്റെ കണ്ണാൽ അറിയുന്ന നിമിഷം
മേടമേ ഉണരൂ എന്നെ പുണരൂ
കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ
അഴകിന്റെ നിറകുംഭമേ..
മഹിതേ സുഭഗേ മഹി തൻ മലരേ
ഒഴുകീടും പുഴയോ നിൻ മഞ്ജീര നാദങ്ങളാണെന്റെ ഗാനങ്ങളിൽ
കുയിലിന്റെ സ്വരമോടെ ചേലിൽ പാടുംകേരളമേ
അഴകിന്റെ നിറകുംഭമേ

aḻaginṟĕ niṟaguṁbhame
kuyilinṟĕ svaramoḍĕ selil pāḍuṁ keraḽame
kaṇi kaṇḍu tiri nīṭṭuṁ ĕnnu nādaṁ ninnĕ
mahide subhage mahi tan malare
ŏḻugīḍuṁ puḻayo nin mañjīra nādaṅṅaḽāṇĕnṟĕ gānaṅṅaḽil
kuyilinṟĕ svaramoḍĕ selil pāḍuṁ keraḽame
aḻaginṟĕ niṟaguṁbhame

aṅgaṇaṁ niṟayĕ pūkkaḽaṁ ñŏṟiye
madhuban madhuvuṇṇuvān mūḽumboḽ (2)
aṇayunna nimiṣaṁ aṟiyādĕ iḽaguṁ
nugarunnu manassāṇadinuḽḽa madhuraṁ
oṇame pŏliyāy ĕnnĕ puṇarū
kuyilinṟĕ svaramoḍĕ selil pāḍuṁ keraḽame
aḻaginṟĕ niṟaguṁbhame

kŏnnagaḽ niṟayĕ pŏnkula viriye
viṣuvin kaṇi neḍuvān sĕllumboḽ (2)
aṟa munnil tĕḽiyuṁ bhagavānĕ iḽaguṁ
niṟavinṟĕ kaṇṇāl aṟiyunna nimiṣaṁ
meḍame uṇarū ĕnnĕ puṇarū
kuyilinṟĕ svaramoḍĕ selil pāḍuṁ keraḽame
aḻaginṟĕ niṟaguṁbhame..
mahide subhage mahi tan malare
ŏḻugīḍuṁ puḻayo nin mañjīra nādaṅṅaḽāṇĕnṟĕ gānaṅṅaḽil
kuyilinṟĕ svaramoḍĕ selil pāḍuṁkeraḽame
aḻaginṟĕ niṟaguṁbhame