അഴകില്‍ മയങ്ങാതാരുണ്ടു് - പെണ്‍
മിഴിയിലനങ്ങാതാരുണ്ടു്
വാനവനില്ലാ ദാനവനില്ലാ
മാനവജാതിയിലാരുണ്ടു്
(അഴകില്‍)
കാറൊളിച്ചിന്തും മൂടിടും
വളഞ്ഞചില്ലിക്കൊടിയും
കനകക്കൊടിയും തോറ്റടിയും
പൂന്തനുവും ചെഞ്ചൊടിയും -
കണ്ടുകൊതിക്കാതാരുണ്ടു് - തന്‍
കരളു തുടിക്കാതാരുണ്ടു്
നാണവുമില്ലാ മാനവുമില്ലാ
പ്രാണനിലേതും കൊതിയില്ലാ
പെണ്ണിന്‍ പുഞ്ചിരി കണ്ടാല്‍ പിന്നെ
കണ്ണൊരുവര്‍ക്കും കാണില്ല
പൂക്കള്‍ കൊതിക്കാതാരുണ്ടു് - ഒരു
പൂവു മണക്കാതാരുണ്ടു്
(അഴകില്‍)