Alage neeyenne

അഴകേ നീയെന്നെ
Year
Language

അഴകേ നീ എന്നെ പിരിയല്ലേ
ഒരു നാളും മറയരുതേ
കരളേ നീ കരയരുതേ
ഇവിടെ ഈ മഴവിൽ കൂട്ടിൽ തനിയേ ഞാൻ തേങ്ങുന്നു
ഇനിയും നിൻ പരിഭവം അരുതേ വരുമോ എൻ തേൻ കുയിലേ

അഴകേ നീ എന്നെ പിരിയല്ലേ
ഒരു നാളും മറയരുതേ
കരളേ നീ കരയരുതേ

പൊന്നില പോലൊരു പൂത്താലി ഞാൻ അന്നു കഴുത്തിൽ ചാർത്തിയില്ലേ
പൊന്നേ നീയതു കാണാതെ ഇന്നെന്നിൽ നിന്നുമകന്നില്ലേ
അണയുമോ പ്രിയസഖീ എൻ മനസ്സിന്റെ മണിമഞ്ചലിൽ

അഴകേ നീ എന്നെ പിരിയല്ലേ

കണ്മണി നിൻ വിളി കേൾക്കാതെ ഞാൻ എങ്ങനെ രാവിൽ തിരി താഴ്ത്തും
കണ്ണുകൾ നിറയുമീ നേരം നീയൊന്നു തലോടാൻ കൊതിയാകും
അണിയുമോ പ്രിയതമേ എൻ പ്രണയത്തിൻ സിന്ദൂരം

അഴകേ നീ എന്നെ പിരിയല്ലേ

aḻage nī ĕnnĕ piriyalle
ŏru nāḽuṁ maṟayarude
karaḽe nī karayarude
iviḍĕ ī maḻavil kūṭṭil taniye ñān deṅṅunnu
iniyuṁ nin paribhavaṁ arude varumo ĕn den kuyile

aḻage nī ĕnnĕ piriyalle
ŏru nāḽuṁ maṟayarude
karaḽe nī karayarude

pŏnnila polŏru pūttāli ñān annu kaḻuttil sārttiyille
pŏnne nīyadu kāṇādĕ innĕnnil ninnumagannille
aṇayumo priyasakhī ĕn manassinṟĕ maṇimañjalil

aḻage nī ĕnnĕ piriyalle

kaṇmaṇi nin viḽi keḽkkādĕ ñān ĕṅṅanĕ rāvil tiri tāḻttuṁ
kaṇṇugaḽ niṟayumī neraṁ nīyŏnnu taloḍān kŏdiyāguṁ
aṇiyumo priyadame ĕn praṇayattin sindūraṁ

aḻage nī ĕnnĕ piriyalle