Alage

അഴകേ
Work
Year
Language

അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം
എൻ കനവിൽ നിൻ രൂപം
എൻ കാതിൽ നിൻ ഗാനം
കരളിൽ നീറിയെരിയും മോഹം നീ ഓമലേ (അഴകേ നീ)

ആ...

ആകാശ താമരയായ്‌ പൂത്തു നിന്നൂ നീ
ചിറകറ്റ കരിവണ്ടായ്‌ നോക്കി ഞാൻ (ആകാശ)
ഞാൻ മൂളും ഗാനം സ്നേഹത്തിൻ ഗീതം
ഒരു കാറ്റിൻ താളക്കയ്യിൽ നിന്നെത്തേടിയലഞ്ഞു വരും
നിന്നെ തേടി അലഞ്ഞു വരും
(അഴകേ നീ)

അനുരാഗ തേൻ പുഴയിൽ നീന്തി വന്നു നാം
കദനത്തിൻ നീർച്ചുഴിയിൽ താണു പോയി ഞാൻ (അനുരാഗ)
മിഴിനീർ വെൺ മുത്തും ഹൃദയപ്പൂ മൊട്ടും
കരളിന്റെ നാക്കിലയിൽ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ
പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ
(അഴകേ നീ)

aḻage nī pāḍuṁ premagānaṁ mohanaṁ
aḻalil ñān āḍuṁ śogamūgaṁ nāḍagaṁ
ĕn kanavil nin rūbaṁ
ĕn kādil nin gānaṁ
karaḽil nīṟiyĕriyuṁ mohaṁ nī omale (aḻage nī)

ā...

āgāśa tāmarayāy‌ pūttu ninnū nī
siṟagaṭra karivaṇḍāy‌ nokki ñān (āgāśa)
ñān mūḽuṁ gānaṁ snehattin gīdaṁ
ŏru kāṭrin dāḽakkayyil ninnĕtteḍiyalaññu varuṁ
ninnĕ teḍi alaññu varuṁ
(aḻage nī)

anurāga ten puḻayil nīndi vannu nāṁ
kadanattin nīrscuḻiyil tāṇu poyi ñān (anurāga)
miḻinīr vĕṇ muttuṁ hṛdayappū mŏṭṭuṁ
karaḽinṟĕ nākkilayil priyade kāḻsayŏrukkāṁ ñān
priyade kāḻsayŏrukkāṁ ñān
(aḻage nī)