അളകയിലോ.... ആത്മവനികയിലോ...
അളകയിലോ ആത്മവനികയിലോ
ആറു ഋതുക്കളുമൊന്നിച്ചൊരുങ്ങി
അനുരാഗ വർണ്ണ സ്വർഗ്ഗം രചിച്ചു
അനുരാഗ സ്വർഗ്ഗം രചിച്ചു
അളകയിലോ ആത്മവനികയിലോ
ഇണയെ പിരിഞ്ഞൊരു ക്രൗഞ്ചപ്പക്ഷിതൻ
ഇഴപൊട്ടിവീണ ദുഃഖങ്ങൾ
(ഇണയെ പിരിഞ്ഞൊരു......)
ഏറ്റുവാങ്ങിയ ഹൃദയരാഗക്കിളി
പൂർണ്ണമാക്കുന്നു നിൻ കാവ്യചിത്രം
ഏഴുനിറങ്ങളിൽ തീർത്ത ചിത്രം
അളകയിലോ ആത്മവനികയിലോ....
നിനക്കു നൽകാൻ ശരത്ക്കാലയാമം
ലീലാ സരോജം വിടർത്തി
(നിനക്കു നൽകാൻ....)
നിനക്കു ചുംബിക്കാൻ പാച്ചോറ്റിപൂക്കളാൽ
ശിശിരമെൻ പൂമുഖം മിനുക്കി
(അളകയിലോ....)