Aladallum kaatrinre (mottaayum poovaayum)

അലതല്ലും കാറ്റിന്റെ (മൊട്ടായും പൂവായും)
Year
Language

അലതല്ലും കാറ്റിന്റെ വിരിമാറിൽ
അലയുന്ന കരിയിലത്തരി പോലെ
അഴലിന്റെയലകളിൽ പരക്കുന്നു
അഗതികൾ ആശ്രയം തെടുന്നു

രഹ്മത്തുൾ ആലമീനാകും ദുഃഖ
മഹിയിതിൽ പ്രഭതൂകും മണിദീപം
ഇരുൾ വീഴും വഴിതോറും തെളിയുന്നു
കരയുന്നോർക്കഭയമായവൻ മാത്രം

മൊട്ടായും പൂവായും കായായും കനിയായും
ഞെട്ടറ്റു വീഴുന്നു ജീവനീ ദുനിയാവിൽ
ഉറ്റോരെയൊക്കെയും വീഴ്ത്തിയിട്ടെന്തിനീ
മൊട്ടിനെ മാത്രം നീ നിർത്തുന്നു യാരബ്ബീ

ഉള്ളിന്റെയുള്ളിലെ കണ്ണുനീർക്കുമ്പിളിൽ
കൊള്ളുകയില്ലയീ നീറുന്ന നൊമ്പരം
ഈ കൊച്ചു കണ്ണിലൊതുങ്ങുകയില്ലയീ
ദുഃഖത്തിൻ പേരാറും നീ തുണയാരബ്ബീ

aladalluṁ kāṭrinṟĕ virimāṟil
alayunna kariyilattari polĕ
aḻalinṟĕyalagaḽil parakkunnu
agadigaḽ āśrayaṁ tĕḍunnu

rahmattuḽ ālamīnāguṁ duḥkha
mahiyidil prabhadūguṁ maṇidībaṁ
iruḽ vīḻuṁ vaḻidoṟuṁ tĕḽiyunnu
karayunnorkkabhayamāyavan mātraṁ

mŏṭṭāyuṁ pūvāyuṁ kāyāyuṁ kaniyāyuṁ
ñĕṭṭaṭru vīḻunnu jīvanī duniyāvil
uṭrorĕyŏkkĕyuṁ vīḻttiyiṭṭĕndinī
mŏṭṭinĕ mātraṁ nī nirttunnu yārabbī

uḽḽinṟĕyuḽḽilĕ kaṇṇunīrkkumbiḽil
kŏḽḽugayillayī nīṟunna nŏmbaraṁ
ī kŏccu kaṇṇilŏduṅṅugayillayī
duḥkhattin perāṟuṁ nī tuṇayārabbī