Aksaramoru

അക്ഷരമൊരു
Work
Year
Language

അക്ഷരമൊരു ഹിമബിന്ദു
അതിലുണ്ടാകാശം അറിവിന്‍
അപാരനീലാകാശം
അക്ഷരമൊരു രസബിന്ദു
അതിലുണ്ടൊരു സൂര്യന്‍
അറിവിന്‍ ഉദയമനോഹര സൂര്യന്‍

അക്ഷരമൊരു മണിവാതില്‍
തുറന്നാലപ്പുറമുണ്ടൊരു ലോകം
അവിടെവെളിച്ചം മാത്രം
അവിടെ വസന്തം മാത്രം
അവിടെ മനുഷ്യനെ മനുഷ്യനാക്കും
സമഭാവനയുടെ സംഗീതം

അക്ഷരമൊരുമണിദീപം അതിന്‍ കതിര്‍
വെട്ടം വിതറിയ വഴിയേ
നടന്നുപോവുക നമ്മള്‍
ഉണര്‍ന്നുപാടുക നമ്മള്‍
അവിടെമനുഷ്യര്‍ പരസ്പരമോതും
കുറുമൊഴിപോലും സംഗീതം

akṣaramŏru himabindu
adiluṇḍāgāśaṁ aṟivin
abāranīlāgāśaṁ
akṣaramŏru rasabindu
adiluṇḍŏru sūryan
aṟivin udayamanohara sūryan

akṣaramŏru maṇivādil
tuṟannālappuṟamuṇḍŏru logaṁ
aviḍĕvĕḽiccaṁ mātraṁ
aviḍĕ vasandaṁ mātraṁ
aviḍĕ manuṣyanĕ manuṣyanākkuṁ
samabhāvanayuḍĕ saṁgīdaṁ

akṣaramŏrumaṇidībaṁ adin kadir
vĕṭṭaṁ vidaṟiya vaḻiye
naḍannubovuga nammaḽ
uṇarnnubāḍuga nammaḽ
aviḍĕmanuṣyar parasparamoduṁ
kuṟumŏḻiboluṁ saṁgīdaṁ