Akkuttikkuttaadaan

അക്കുത്തിക്കുത്താടാന്‍
Year
Language

അക്കുത്തിക്കുത്താനാവരമ്പത്തോടാൻ വായോ കാന്താരീ
വിളയാടാൻ വായോ കാന്താരീ

അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ
പൊന്നാനപ്പട്ടം കെട്ടി തായമ്പക താളം തട്ടി
ഇന്നല്ലേ ശ്രീ പാർവതി ആറാട്ടിനെഴുന്നള്ളണ
തിരുവാതിരനാൾ ഹോയ്
(അക്കുത്തിക്കുത്താടാൻ..)

താലിപ്പീലിക്കാട്ടിൽ ചെറുതാമരവല്ലിക്കാട്ടിൽ
ചെല്ലക്കിളിയായ് മറയാം കിളിനീലാകാശം പൂകാം
നക്ഷത്രമുത്തും കൊണ്ടേ താലിമാലയ്ക്കു ചേലേകിടാം
സ്വർഗ്ഗക്കുളിർചോലയിൽ ഒന്നു മുങ്ങിക്കുളിച്ചേ വരാം
മാനത്തെ ചെത്തിപ്പൂങ്കാവിൽ ആനന്ദരാഗങ്ങൾ പാടാം
പത്തരമാറ്റിൻ തങ്കത്തോണിയിലേറാം
ഒത്തിരി ഒത്തിരി സ്വപ്നം കൊണ്ട് പോരാം
(അക്കുത്തിക്കുത്താടാൻ..)

വാടാമല്ലിപ്പെണ്ണേ പൂ പുഞ്ചിരി തൂകും പെണ്ണേ
രാവു മയങ്ങും നേരം നീ കണ്ണീരണിയാറുണ്ടോ
കാണാക്കതിർ കൈകളാൽ കാറ്റു കണ്ണീർ തുടയ്ക്കാറുണ്ടോ
ചൊല്ലാത്ത പൊൻവാക്കുമായ്
നൂറു കാര്യങ്ങളോതാറുണ്ടോ
ഇന്നെന്തേ ഒന്നും മിണ്ടാത്തേ
നിൻ മോഹമോതാത്തതെന്തേ
മേലേക്കാവിൽ വാരിക്കോലം കണ്ടോ
അന്തിമാനത്തമ്പിളി മാമൻ വന്നോ വന്നോ
(അക്കുത്തിക്കുത്താടാൻ..)

akkuttikkuttānāvarambattoḍān vāyo kāndārī
viḽayāḍān vāyo kāndārī

akkuttikkuttāḍān vāyo
ānavarambattoḍān vāyo
pŏnnānappaṭṭaṁ kĕṭṭi tāyambaga tāḽaṁ taṭṭi
innalle śrī pārvadi āṟāṭṭinĕḻunnaḽḽaṇa
tiruvādiranāḽ hoy
(akkuttikkuttāḍān..)

tālippīlikkāṭṭil sĕṟudāmaravallikkāṭṭil
sĕllakkiḽiyāy maṟayāṁ kiḽinīlāgāśaṁ pūgāṁ
nakṣatramuttuṁ kŏṇḍe tālimālaykku selegiḍāṁ
svarggakkuḽirsolayil ŏnnu muṅṅikkuḽicce varāṁ
mānattĕ sĕttippūṅgāvil ānandarāgaṅṅaḽ pāḍāṁ
pattaramāṭrin daṅgattoṇiyileṟāṁ
ŏttiri ŏttiri svapnaṁ kŏṇḍ porāṁ
(akkuttikkuttāḍān..)

vāḍāmallippĕṇṇe pū puñjiri tūguṁ pĕṇṇe
rāvu mayaṅṅuṁ neraṁ nī kaṇṇīraṇiyāṟuṇḍo
kāṇākkadir kaigaḽāl kāṭru kaṇṇīr tuḍaykkāṟuṇḍo
sŏllātta pŏnvākkumāy
nūṟu kāryaṅṅaḽodāṟuṇḍo
innĕnde ŏnnuṁ miṇḍātte
nin mohamodāttadĕnde
melekkāvil vārikkolaṁ kaṇḍo
andimānattambiḽi māman vanno vanno
(akkuttikkuttāḍān..)