Akkikkokki

അക്കിക്കൊക്കി
Year
Language

അക്കിക്കൊക്കി താനം പാടി
പക്കത്തെത്തി ചെമ്മാനത്തെ വിത്തും
കുത്തികൊണ്ടേ കൂടും ചെല്ലത്തത്തേ
ഹരിതമല്ലേ ജീവിതം
മുറ്റത്താകെ ചുറ്റി ചുറ്റി തത്തി തത്തി
ചെമ്മാനത്തെ മുത്തും മുത്തി പാറിപ്പോകും
മൈനപ്പെണ്ണേ മധുരമല്ലേ ജീവിതം
അക്ഷരം തേടിയാൽ ഉത്തരം നേടിയാൽ
വിത്തുകൾ തൂകിയാൽ
നല്ല നേരത്തു പാകിയാൽ
നാളെ നീ വന്നു വേണ്ട നെല്ലൊന്നു
കൊയ്തു കൊണ്ടു പോകാൻ
(അക്കിക്കൊക്കി...)

സമ്പത്തിൻ നാളിലോ തൈകൾ നടുവുമീ
ആപത്തിൻ വേളയിൽ കായ്കൾ വിരുന്നാണേ
സുഖങ്ങളെ എന്നെന്നുമേ ഉണ്ടാകണേ കൂടേണേ
വെള്ളിക്കിണ്ണം തുള്ളിത്തുള്ളുന്നേ
താനേ വെള്ളിക്കണ്ണു മിന്നിച്ചിന്നുന്നേ
പയ്യെപയ്യെത്തിന്നാലെന്നും
പത്തിൽ പത്തും മിച്ചം വെയ്ക്കും
പഠിച്ച് പഠിച്ച് നീ വാ
(അക്കിക്കൊക്കി...)

കാലത്തെ എന്നുമേ മാനം തെളിഞ്ഞില്ലേ
മാനത്തെ മേഘമോ ദൂരെ മറഞ്ഞില്ലേ
നിറങ്ങളെ എങ്ങെങ്ങുമേ വന്നിടണേ വാഴേണേ
തപ്പും കൊട്ടി പൂരം തേടുന്നേ നീയോ
കെട്ടും കെട്ടി പറ്റിക്കൂടുന്നേ
മിച്ചം വെച്ചാലെന്നും കൂടെ പച്ചക്കാലം മെച്ചം തന്നെ
തുടിച്ചു തുടിച്ചു നീ വാ
(അക്കിക്കൊക്കി...)

akkikkŏkki tānaṁ pāḍi
pakkattĕtti sĕmmānattĕ vittuṁ
kuttigŏṇḍe kūḍuṁ sĕllattatte
haridamalle jīvidaṁ
muṭrattāgĕ suṭri suṭri tatti tatti
sĕmmānattĕ muttuṁ mutti pāṟippoguṁ
mainappĕṇṇe madhuramalle jīvidaṁ
akṣaraṁ teḍiyāl uttaraṁ neḍiyāl
vittugaḽ tūgiyāl
nalla nerattu pāgiyāl
nāḽĕ nī vannu veṇḍa nĕllŏnnu
kŏydu kŏṇḍu pogān
(akkikkŏkki...)

sambattin nāḽilo taigaḽ naḍuvumī
ābattin veḽayil kāygaḽ virunnāṇe
sukhaṅṅaḽĕ ĕnnĕnnume uṇḍāgaṇe kūḍeṇe
vĕḽḽikkiṇṇaṁ tuḽḽittuḽḽunne
tāne vĕḽḽikkaṇṇu minniccinnunne
payyĕbayyĕttinnālĕnnuṁ
pattil pattuṁ miccaṁ vĕykkuṁ
paṭhicc paṭhicc nī vā
(akkikkŏkki...)

kālattĕ ĕnnume mānaṁ tĕḽiññille
mānattĕ meghamo dūrĕ maṟaññille
niṟaṅṅaḽĕ ĕṅṅĕṅṅume vanniḍaṇe vāḻeṇe
tappuṁ kŏṭṭi pūraṁ teḍunne nīyo
kĕṭṭuṁ kĕṭṭi paṭrikkūḍunne
miccaṁ vĕccālĕnnuṁ kūḍĕ paccakkālaṁ mĕccaṁ tannĕ
tuḍiccu tuḍiccu nī vā
(akkikkŏkki...)