Akkareyikkare pookkalam

അക്കരെയിക്കരെ പൂക്കളം
Work
Year
Language

അക്കരെ ഇക്കരെ പൂക്കളം കണ്ടുവോ..
അക്കരെ ഇക്കരെ പൂക്കളം കണ്ടുവോ.....
സ്നേഹബിന്ദു രാഗി വെച്ച മുത്തുമായ്
മേഘരാഗമാല തേടി വന്ന വെൺപുഴയ്ക്കുമക്കരെ
അക്കരെ ഇക്കരെ പൂക്കളം കണ്ടുവോ....

ലാ ലാലലാ..ലാലലാ...ആഹഹാ...ഹാഹഹാ...
ലാ ലാലലാ..ലാലലാ...ആഹഹാ...ഹാഹഹാ.....

ഇന്നലെ കടന്നുവന്ന പ്രേമപരിഭവം
കണ്ടു കണ്ടു കണ്‍നിറഞ്ഞു മൗനനൊമ്പരം...(2)
നീയെന്നും എന്നിലെയ്ത മുൾമുനയ്ക്കുമപ്പുറം
തൊട്ടു തൊട്ടു തൊട്ടിരുന്നു മെയ്മറന്ന രാത്രിയിൽ
ജാലകം തുറന്നു നമ്മൾ ഉള്ളറിഞ്ഞതില്ലയോ...
നാടകങ്ങൾ ആടിയാടി പൂമെയ് പുണർന്ന രാവിൽ
അക്കരെ ഇക്കരെ പൂക്കളം കണ്ടുവോ.....

ചന്ദനം കടഞ്ഞുവെച്ച മഞ്ചമില്ലയോ..
പ്രേമപാനപാത്രമിന്നു നുര പതഞ്ഞുവോ...(2)
ആയിരം കിടാങ്ങൾ നമ്മെ ആനയിപ്പതില്ലയോ
പള്ളിമേട പൊന്നണിഞ്ഞ ദീപമാലയില്ലയോ
ദൈവനാമമേറ്റു നമ്മൾ ഒന്നുചേർന്നതല്ലയോ...
ഒന്നുമില്ലയെങ്കിലും കിനാക്കൾ ഓടിവന്ന രാവിൽ
(അക്കരെ ഇക്കരെ....)

akkarĕ ikkarĕ pūkkaḽaṁ kaṇḍuvo..
akkarĕ ikkarĕ pūkkaḽaṁ kaṇḍuvo.....
snehabindu rāgi vĕcca muttumāy
megharāgamāla teḍi vanna vĕṇbuḻaykkumakkarĕ
akkarĕ ikkarĕ pūkkaḽaṁ kaṇḍuvo....

lā lālalā..lālalā...āhahā...hāhahā...
lā lālalā..lālalā...āhahā...hāhahā.....

innalĕ kaḍannuvanna premabaribhavaṁ
kaṇḍu kaṇḍu kaṇniṟaññu maunanŏmbaraṁ...(2)
nīyĕnnuṁ ĕnnilĕyda muḽmunaykkumappuṟaṁ
tŏṭṭu tŏṭṭu tŏṭṭirunnu mĕymaṟanna rātriyil
jālagaṁ tuṟannu nammaḽ uḽḽaṟiññadillayo...
nāḍagaṅṅaḽ āḍiyāḍi pūmĕy puṇarnna rāvil
akkarĕ ikkarĕ pūkkaḽaṁ kaṇḍuvo.....

sandanaṁ kaḍaññuvĕcca mañjamillayo..
premabānabātraminnu nura padaññuvo...(2)
āyiraṁ kiḍāṅṅaḽ nammĕ ānayippadillayo
paḽḽimeḍa pŏnnaṇiñña dībamālayillayo
daivanāmameṭru nammaḽ ŏnnusernnadallayo...
ŏnnumillayĕṅgiluṁ kinākkaḽ oḍivanna rāvil
(akkarĕ ikkarĕ....)