Akkare oho ikkare

അക്കരെ ഓഹോ ഇക്കരെ
Year
Language

അക്കരേ... ഓഹോ.. ഇക്കരേ
അക്കരേ ആരോ അണിയം തോണി...
അന്നത്തോണി അണിയം തോണി..
അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന
സംക്രമപ്പക്ഷി.. ഋതുസംക്രമപ്പക്ഷി

ആണ്‍‌കിളി പറന്നുപോയോ?
മനസ്സിലെ അനുരാഗ പുഷ്യരാഗം കളഞ്ഞുപോയോ?
ആറിന്റെ തീരത്ത് ഓര്‍മ്മകളുടെ ഓരത്ത്
കാതോര്‍ത്തു നില്‍ക്കുവതാരേ
നീ കാതോര്‍ത്തു നില്‍ക്കുവതാരേ?

തന്താനാ‍ാനേ താനേ....

വാസന്തമേള തുടങ്ങിയല്ലോ
അകലേ കാര്‍കൊണ്ട വാനം ചുവന്നുവല്ലോ
കാത്തിരിക്കും നേരത്ത് കനവുകളുടെ ഓരത്ത്
നീള്‍മിഴികള്‍ നിറയുവതെന്തേ?
നിന്‍ നീള്‍മിഴികള്‍ നിറയുവതെന്തേ?

ആശതീര്‍ത്ത കടത്തുതോണിയില്‍
അലയുവതാരോ
അന്നത്തോണി അണിയം തോണി
അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന
സംക്രമപ്പക്ഷി
ഋതുസംക്രമപ്പക്ഷി....
ഓ......

akkare... oho.. ikkare
akkare āro aṇiyaṁ toṇi...
annattoṇi aṇiyaṁ toṇi..
annattoṇi tuḻaññu tuḻaññu tuḻaññu vanna
saṁkramappakṣi.. ṛtusaṁkramappakṣi

āṇ‌kiḽi paṟannuboyo?
manassilĕ anurāga puṣyarāgaṁ kaḽaññuboyo?
āṟinṟĕ tīratt ormmagaḽuḍĕ oratt
kādorttu nilkkuvadāre
nī kādorttu nilkkuvadāre?

tandānāാne tāne....

vāsandameḽa tuḍaṅṅiyallo
agale kārgŏṇḍa vānaṁ suvannuvallo
kāttirikkuṁ neratt kanavugaḽuḍĕ oratt
nīḽmiḻigaḽ niṟayuvadĕnde?
nin nīḽmiḻigaḽ niṟayuvadĕnde?

āśadīrtta kaḍattudoṇiyil
alayuvadāro
annattoṇi aṇiyaṁ toṇi
annattoṇi tuḻaññu tuḻaññu tuḻaññu vanna
saṁkramappakṣi
ṛtusaṁkramappakṣi....
o......