Akkare nikkana

അക്കരെ നിക്കണ
Year
Language

അക്കരെനിക്കണ ചക്കരമാവിലെ
തൂക്കണാം കുരുവിക്കുഞ്ഞേ
ഇക്കരെയെത്തും നേരത്തിങ്ങനെ
ഇക്കിളികൊള്ളുവതെന്താണ്?

മേക്കുദിക്കില് മട്ടുപ്പാവില് മെത്ത തട്ടിവിരിക്കുമ്പം
ചേക്കിരിക്കാന്‍ വന്നാലുള്ളിലൊരിക്കിളികൊള്ളും നേരാണ്

കാവുപൂത്തതറിഞ്ഞിട്ടോ നിലാവുവന്നുനിറഞ്ഞിട്ടോ
കാട്ടുമുല്ലകള്‍ കമ്മലിട്ടത് കാറ്റുവന്നു പറഞ്ഞിട്ടോ
ഇക്കിളികൊള്ളുവതെന്താണ്?

മുകളിലുമുല്ലപ്പന്തലില് മുത്തുകള്‍ മുത്തുകള്‍ മിന്നുമ്പം
വെള്ളിമുകിലുകള്‍ മീതേ മീതേ വെള്ളമുണ്ടു വിരിക്കുമ്പം
ഇക്കിളികൊള്ളും.....
ഇക്കിളികൊള്ളും നേരാണ്

ചാണക്കല്ലിലുരച്ചാരോ ചന്ദനനീരു തളിച്ചിട്ടോ
താലപ്പൊലിയും ദീപവുമായ് ആമ്പല്‍ക്കന്യകള്‍ നിന്നിട്ടോ?

താരപ്പെണ്ണിന്‍ തറവാട്ടില്‍ താളം മേളം കേള്‍ക്കുമ്പം
നാലുകെട്ടിനകത്തേതോ താലികെട്ടുനടക്കുമ്പം
ഇക്കിളികൊള്ളും നേരാണ്.........

akkarĕnikkaṇa sakkaramāvilĕ
tūkkaṇāṁ kuruvikkuññe
ikkarĕyĕttuṁ nerattiṅṅanĕ
ikkiḽigŏḽḽuvadĕndāṇ?

mekkudikkil maṭṭuppāvil mĕtta taṭṭivirikkumbaṁ
sekkirikkān vannāluḽḽilŏrikkiḽigŏḽḽuṁ nerāṇ

kāvubūttadaṟiññiṭṭo nilāvuvannuniṟaññiṭṭo
kāṭṭumullagaḽ kammaliṭṭat kāṭruvannu paṟaññiṭṭo
ikkiḽigŏḽḽuvadĕndāṇ?

mugaḽilumullappandalil muttugaḽ muttugaḽ minnumbaṁ
vĕḽḽimugilugaḽ mīde mīde vĕḽḽamuṇḍu virikkumbaṁ
ikkiḽigŏḽḽuṁ.....
ikkiḽigŏḽḽuṁ nerāṇ

sāṇakkalliluraccāro sandananīru taḽicciṭṭo
tālappŏliyuṁ dībavumāy āmbalkkanyagaḽ ninniṭṭo?

tārappĕṇṇin daṟavāṭṭil tāḽaṁ meḽaṁ keḽkkumbaṁ
nālugĕṭṭinagattedo tāligĕṭṭunaḍakkumbaṁ
ikkiḽigŏḽḽuṁ nerāṇ.........