Akkare ikkare

അക്കരെ ഇക്കരെ
Year
Language

വണ്‍... വണ്‍ ടു...
വണ്‍ ടു ത്രീ... വണ്‍ ടു ത്രീ ഫോര്‍
വണ്‍ ടു ത്രീ... വണ്‍ ടു ത്രീ ഫോര്‍ വണ്‍...
താ തിന്ത തിന്ത തകുതികു --- 2
തകുതികു തിന്ത തിന്ത തകുതികുതാ....

അക്കരെയിക്കരെയക്കരെയിക്കരെ കടത്തുതോണി
എക്കരെയെക്കരെയേതു കരയില്‍ പോയാല്‍
സ്‌നേഹം പൂക്കണ കാവുകള്‍ കാണാം
സ്‌നേഹഭാവം ചൂടണ മുഖങ്ങള്‍ കാണാം

(വണ്‍...)

അത്തപ്പൂക്കളമെഴുതി മുറ്റത്ത് കളിചിരിയോ‍ടെ
അച്‌ഛനും മക്കളും ഉണ്ണാന്‍‍ കൂടി മറക്കുമ്പോള്‍
ആനന്ദക്കുളിര്‍മിഴിയോടെ
അമ്മ വന്നു വിളിച്ചീടും വീടുകളുണ്ടോ
അമ്പലവും ആശ്രമവും വീടുമടുക്കളപോലും
അങ്ങാടികളായ് തീര്‍ത്തൊരു
കലിയുഗമിവിടെ കലി തുള്ളുകയാണോ

(അക്കരെ...)

തൂമഞ്ഞിന്‍‍ കുളിര്‍മയെഴും പ്രേമലോലഹൃദയങ്ങള്‍
പൂമരത്തില്‍ കൊക്കുരുമ്മി സ്വയം മറക്കുമ്പോള്‍
വേടനു ശാപം നല്‍കി പ്രേമം പാടും
വാത്‍മീകീവംശജരുണ്ടോ.....
തറവാടിന്‍ മഹിമയ്‌ക്കായ് തരളമനസ്സുകളെന്നും
ബലി നല്‍കീടും ക്രൂരതയിന്നും കലി തുള്ളുകയാണോ

(അക്കരെ...)

vaṇ... vaṇ ṭu...
vaṇ ṭu trī... vaṇ ṭu trī phor
vaṇ ṭu trī... vaṇ ṭu trī phor vaṇ...
tā tinda tinda tagudigu --- 2
tagudigu tinda tinda tagudigudā....

akkarĕyikkarĕyakkarĕyikkarĕ kaḍattudoṇi
ĕkkarĕyĕkkarĕyedu karayil poyāl
s‌nehaṁ pūkkaṇa kāvugaḽ kāṇāṁ
s‌nehabhāvaṁ sūḍaṇa mukhaṅṅaḽ kāṇāṁ

(vaṇ...)

attappūkkaḽamĕḻudi muṭratt kaḽisiriyoḍĕ
ac‌shanuṁ makkaḽuṁ uṇṇān kūḍi maṟakkumboḽ
ānandakkuḽirmiḻiyoḍĕ
amma vannu viḽiccīḍuṁ vīḍugaḽuṇḍo
ambalavuṁ āśramavuṁ vīḍumaḍukkaḽaboluṁ
aṅṅāḍigaḽāy tīrttŏru
kaliyugamiviḍĕ kali tuḽḽugayāṇo

(akkarĕ...)

tūmaññin kuḽirmayĕḻuṁ premalolahṛdayaṅṅaḽ
pūmarattil kŏkkurummi svayaṁ maṟakkumboḽ
veḍanu śābaṁ nalgi premaṁ pāḍuṁ
vātmīgīvaṁśajaruṇḍo.....
taṟavāḍin mahimay‌kkāy taraḽamanassugaḽĕnnuṁ
bali nalgīḍuṁ krūradayinnuṁ kali tuḽḽugayāṇo

(akkarĕ...)