Akkarappacca tedi

അക്കരപ്പച്ച തേടി
Work
Year
Language

അക്കരപ്പച്ച തേടിപ്പോയോളേ നീ
ഇക്കരയ്ക്കുടൻ തോറ്റുപോരുകയോ
(അക്കരപ്പച്ച....)
അജ്ഞാതവാസം മടുത്തുപോയോ
നീ ആശിച്ച മധുവിധു മതിയായോ
(അക്കരപ്പച്ച.....)

ആളിപ്പടർന്ന നിൻ ആവേശമൊക്കെയിപ്പോൾ
ആറിത്തണുത്തുപോയോ നീ
ആകെത്തളർന്നുപോയോ
പെൺബുദ്ധി എപ്പോഴും പിൻബുദ്ധി അതിൽ
നിൻ ബുദ്ധി അവിവേക കുരങ്ങുബുദ്ധി
(പെൺബുദ്ധി....)
(അക്കരപ്പച്ച.....)

മായയാം പൊന്മാനായ് മതിഭ്രമമുണർത്തുന്ന
മാരീചനാണു മോഹം പെണ്ണേ മാരീചനാണു മോഹം
(മായയാം....)
അയലത്തെ സ്വർഗ്ഗത്തെ തേടാതെ നീ
ആത്മാവിൻ സ്വർഗ്ഗത്തെ സ്വീകരിയ്ക്കൂ
(അയലത്തെ....)
(അക്കരപ്പച്ച.....)

akkarappacca teḍippoyoḽe nī
ikkaraykkuḍan doṭruborugayo
(akkarappacca....)
ajñādavāsaṁ maḍuttuboyo
nī āśicca madhuvidhu madiyāyo
(akkarappacca.....)

āḽippaḍarnna nin āveśamŏkkĕyippoḽ
āṟittaṇuttuboyo nī
āgĕttaḽarnnuboyo
pĕṇbuddhi ĕppoḻuṁ pinbuddhi adil
nin buddhi avivega kuraṅṅubuddhi
(pĕṇbuddhi....)
(akkarappacca.....)

māyayāṁ pŏnmānāy madibhramamuṇarttunna
mārīsanāṇu mohaṁ pĕṇṇe mārīsanāṇu mohaṁ
(māyayāṁ....)
ayalattĕ svarggattĕ teḍādĕ nī
ātmāvin svarggattĕ svīgariykkū
(ayalattĕ....)
(akkarappacca.....)