Akkaldaama

അക്കൽദാമ
Work
Year
Language

അക്കല്‍ദാമയില്‍ പാപം പേറിയ
ചോരത്തുള്ളികള്‍ വീണു
അക്കല്‍ദാമയില്‍ പാപം പേറിയ
ചോരത്തുള്ളികള്‍ വീണു
പൊട്ടിച്ചിരിയാല്‍ ഭ്രാന്താത്മാവുകള്‍
എത്രയുണര്‍ന്നു വീണ്ടും (അക്കല്‍ദാമയില്‍)

കാലം തീര്‍ക്കും കറുത്തപുഴയില്‍
പാവം മാനവനൊഴുകുന്നു
നീളും നീല പാതകള്‍ നീളേ
നിത്യവുമവനെ വിളിക്കുന്നു - ഹൃദയം
സത്യം കാണാതലയുന്നു (അക്കല്‍ദാമയില്‍)

മുന്തിരിവള്ളികള്‍ പന്തലൊരുക്കിയ
കല്പകവാടികയില്‍
ഒരു പാപത്തിന്‍ കനി വിളയുന്നു
കഴുകന്‍ താണു വരുന്നു - ചിറകടി
കരളിനെ കീറി മുറിക്കുന്നു (അക്കല്‍ദാമയില്‍)

akkaldāmayil pābaṁ peṟiya
sorattuḽḽigaḽ vīṇu
akkaldāmayil pābaṁ peṟiya
sorattuḽḽigaḽ vīṇu
pŏṭṭicciriyāl bhrāndātmāvugaḽ
ĕtrayuṇarnnu vīṇḍuṁ (akkaldāmayil)

kālaṁ tīrkkuṁ kaṟuttabuḻayil
pāvaṁ mānavanŏḻugunnu
nīḽuṁ nīla pādagaḽ nīḽe
nityavumavanĕ viḽikkunnu - hṛdayaṁ
satyaṁ kāṇādalayunnu (akkaldāmayil)

mundirivaḽḽigaḽ pandalŏrukkiya
kalbagavāḍigayil
ŏru pābattin kani viḽayunnu
kaḻugan dāṇu varunnu - siṟagaḍi
karaḽinĕ kīṟi muṟikkunnu (akkaldāmayil)