അഖിലഗുണങ്ങള്‍ മനുഷ്യനു നല്‍കി
പ്രകൃതീ ദേവിയിന്‍ വരദാനം...
അഖിലഗുണങ്ങള്‍ മനുഷ്യനു നല്‍കി
പ്രകൃതീ ദേവിയിന്‍ വരദാനം...
അഖിലചരാചരം വാഴുമീ ഉലകില്‍
മാനവജീവിതം പരിതാപം
തുടരുകയാണിന്നും അവിരാമം...
അഖിലഗുണങ്ങള്‍ മനുഷ്യനു നല്‍കി
പ്രകൃതീ ദേവിയിന്‍ വരദാനം...
സ്നേഹവും സഹനവും വാത്സല്യവുമായ്
അവരിതാ ഭൂമിയില്‍ നരകുലമായ്
ആ....അവരെന്നും ഭൂമിയില്‍ അലയുകയായ്
ദുരിതവും കദനവും ത്യാഗവുമായി
അവരെന്നും വാഴുന്നു ഇണ തുണയായ്
ഈ ജീവിത സുഖദുഃഖ സമസ്യകളായ്...
നീറും മനസ്സിനെ തിരികളില്‍ മൂടി
നന്മയിന്‍ ഗീതികള്‍ അനുദിനം പാടി
ആടുന്നു അവനിയില്‍ക്കൂടി....
ആ...ആ....ആ....
അഖിലഗുണങ്ങള്‍ മനുഷ്യനു നല്‍കി
പ്രകൃതീ ദേവിയിന്‍ വരദാനം...
അഖിലവും നേടാന്‍ ആശയുമായി
ഓടിത്തളരുന്നു ഈ മണ്ണില്‍..
ആ ഒടുവില്‍ മറയുന്നു ഈ മണ്ണില്‍..
ആദ്യന്തം ഇവിടെ കഥയറിയാതെ
അഭിനേതാവായ് ഈ അരങ്ങില്‍
ആ....നടനം തുടരുന്നു കളിയരങ്ങില്‍...
സന്തോഷത്തിന്‍ മുകുളങ്ങൾ തേടി
സന്താപത്തിന്‍ കടലിൽക്കൂടി
നീന്തുന്നു ഓളത്തില്‍ ആടി....
ആ...ആ...ആ....
(അഖിലഗുണങ്ങള്‍....)