Ajnyaaadasakhee

അജ്ഞാതസഖീ
Year
Language

അജ്ഞാത സഖീ ആത്മസഖീ
അനുരാഗനര്‍മ്മദാ തീരത്തു നില്‍പ്പു നീ
ആകാശ പുഷ്പങ്ങള്‍ ചൂടീ
ആകാശപുഷ്പങ്ങള്‍ ചൂടീ
( അജ്ഞാതസഖീ‍..)

ഏകാന്ത ഹൃദയകുടീരത്തിനുള്ളില്‍ നീ
രാഗപരാഗങ്ങള്‍ തൂകീ
ആ.....
ഏകാന്ത ഹൃദയകുടീരത്തിനുള്ളില്‍ നീ
രാഗപരാഗങ്ങള്‍ തൂകീ
ഇന്നെന്തിനെന്റെ ദിവാസ്വപ്നങ്ങളെ
വന്നുനീ പുല്‍കിവിടര്‍ത്തീ - എന്തിനു
വന്നു നീ പുല്‍കിവിടര്‍ത്തീ
(അജ്ഞാതസഖീ..)

മാമക വിജനലതാസദനത്തില്‍ നീ
മഞ്ജീര ശിഞ്ജിതം തൂകി
താമര മലര്‍ മിഴിയമ്പുകളോടെ
തപസ്സിളക്കാന്‍ വന്നൂ -എന്തിനു
തപസ്സിളക്കാന്‍ വന്നൂ?
(അജ്ഞാതസഖീ..)

ajñāda sakhī ātmasakhī
anurāganarmmadā tīrattu nilppu nī
āgāśa puṣpaṅṅaḽ sūḍī
āgāśabuṣpaṅṅaḽ sūḍī
( ajñādasakhī..)

egānda hṛdayaguḍīrattinuḽḽil nī
rāgabarāgaṅṅaḽ tūgī
ā.....
egānda hṛdayaguḍīrattinuḽḽil nī
rāgabarāgaṅṅaḽ tūgī
innĕndinĕnṟĕ divāsvapnaṅṅaḽĕ
vannunī pulgiviḍarttī - ĕndinu
vannu nī pulgiviḍarttī
(ajñādasakhī..)

māmaga vijanaladāsadanattil nī
mañjīra śiñjidaṁ tūgi
tāmara malar miḻiyambugaḽoḍĕ
tabassiḽakkān vannū -ĕndinu
tabassiḽakkān vannū?
(ajñādasakhī..)