അജ്ഞാതഗായകാ അരികില്‍ വരൂ
അരികില്‍ വരൂ
ആരാധികയുടെ അരികില്‍ വരൂ
അജ്ഞാത ഗായകാ
ആകാശവാണിയിലൊഴുകിവരും
ആ ഗാനകല്ലോലിനിയില്‍(2)
ഒരുസ്വപ്നഹംസമായ്..
ഒരുസ്വര്‍ണ്ണമത്സ്യമായ്...
ഒരുസ്വപ്നഹംസമായ്
ഒരുസ്വര്‍ണ്ണമത്സ്യമായ്
അലയുമൊരേകാകിനി ഞാന്‍
ഏകാകിനി ഞാന്‍
(അജ്ഞാത ഗായകാ....)
ആരേയുമനുരാഗ വിവശരാക്കും
ആ ഗാനവൃന്ദാവനിയില്‍(2)
ഒരുനഗ്ന പുഷ്പമായ്...
ഒരു ചിത്രശലഭമായ്...
ഒരുനഗ്ന പുഷ്പമായ്
ഒരു ചിത്രശലഭമായ്
അലയുമൊരുന്മാദിനി ഞാന്‍
ഉന്മാദിനി ഞാന്‍..
(അജ്ഞാത ഗായകാ....)