അഗ്നികിരീടമണിഞ്ഞവളേ
അഞ്ജനമിഴികള്‍ നിറഞ്ഞവളേ
ചുറ്റും പരിമള ധൂപം പരത്തിനീ
കത്തും ചന്ദനത്തിരിപ്പോലെ
കത്തും ചന്ദനത്തിരിപോലെ
മൂവുരുതള്ളിപ്പറഞ്ഞുനിന്നെ
മൂടുപടങ്ങളണിഞ്ഞലോകം
മുഖം മൂടികള്‍ക്കുള്ളിലൊളിച്ച ലോകം
മൂകദുഖത്തിന്റെ മുത്തുമായ്
മൂവന്തിയെപ്പോലെരിഞ്ഞടങ്ങും
(അഗ്നികിരീടം...)
കണ്ണുനീര്‍പ്പാടത്തിന്‍ പാഴ്വരമ്പില്‍
കണ്മണിനീയാരെ കാത്തുനിന്നൂ?
നിറകണ്ണുമായാരെ നീ കാത്തുനിന്നൂ?
ആരും മുകരാതെ നീചിരിച്ചൂ
ആരാരും കാണാതെ നീകരഞ്ഞൂ
മിഴി തോരാതെ തോരാതെ നീകരഞ്ഞു
(അഗ്നികിരീടം...)