Agannirunnaalum

അകന്നിരുന്നാലും
Work
Year
Language

അകന്നിരുന്നാലും പ്രിയമാനസാ നീ
അരികിൽ എന്നരികിൽ കളിവിളക്കിൻ തിരിനാളങ്ങൾ തൻ
പൊന്നൊളിയായ് നിൻ സ്മൃതികൾ
(അകന്നിരുന്നാലും..)

മായാമരാളിക മാറോടു ചേർക്കുന്ന
താമരനൂലിഴ പോലെ (2)
വ്രീളാവിലോലയാം വീണയിൽ ചായുന്ന
തൂവൽ കരാംഗുലി പോലെ
നിന്റെ മൃദുസ്വരം മധുരമാം സംഗീതം
എന്റെ കേളീരവമായി
(അകന്നിരുന്നാലും..)

മഞ്ജുതരയുടെ സുസ്വരധാരയെൻ
നെഞ്ചിൽ കുളിരുണർത്തുന്നു (2)
കച്ചമണിക്കതിർ താളത്തിലെൻ നിള
സ്വപ്നങ്ങൾ കണ്ടൊഴുകുന്നു
ഏകലോചന ഭാവപുണ്യാഗ്നിയിൽ
എന്നെ ഞാനിന്നറിയുന്നു
(അകന്നിരുന്നാലും..)

agannirunnāluṁ priyamānasā nī
arigil ĕnnarigil kaḽiviḽakkin dirināḽaṅṅaḽ tan
pŏnnŏḽiyāy nin smṛtigaḽ
(agannirunnāluṁ..)

māyāmarāḽiga māṟoḍu serkkunna
tāmaranūliḻa polĕ (2)
vrīḽāvilolayāṁ vīṇayil sāyunna
tūval karāṁguli polĕ
ninṟĕ mṛdusvaraṁ madhuramāṁ saṁgīdaṁ
ĕnṟĕ keḽīravamāyi
(agannirunnāluṁ..)

mañjudarayuḍĕ susvaradhārayĕn
nĕñjil kuḽiruṇarttunnu (2)
kaccamaṇikkadir tāḽattilĕn niḽa
svapnaṅṅaḽ kaṇḍŏḻugunnu
egalosana bhāvabuṇyāgniyil
ĕnnĕ ñāninnaṟiyunnu
(agannirunnāluṁ..)