Agaleyagale neelaagaasam

അകലെയകലെ നീലാകാശം
Year
Language

അകലെ....... അകലെ.....നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍....
(അകലെ അകലെ...)

agalĕ....... agalĕ.....nīlāgāśaṁ
agalĕ agalĕ nīlāgāśaṁ
aladalluṁ meghadīrtthaṁ
arigilĕnṟĕ hṛdayāgāśaṁ
aladalluṁ rāgadīrtthaṁ......
agale...nīlāgāśaṁ....

pāḍivaruṁ nadiyuṁ kuḽiruṁ
pārijāda malaruṁ maṇavuṁ
ŏnnilŏnnugalaruṁ polĕ
nammaḽŏnnayaliyugayalle?
(agalĕ agalĕ...)

nityasundara nirvṛtiyāy nī
nilkkugayāṇĕnnātmāvil
viśvamillā nīyillĕṅgil
vīṇaḍiyuṁ ñānī maṇṇil....
(agalĕ agalĕ...)