Agalattagalattu

അകലത്തകലത്തു
Year
Language

അകലത്തകലത്തൊരു മുത്തുവിമാനം നോക്കെത്താദൂരെക്കാണാം
അരികത്തരികത്തൊരു സ്വര്‍ഗ്ഗവിമാനം കൈയ്യെത്താ ദൂരെക്കാണാം
ദൂരത്തൊരു മാമലയില്‍ കാണാമൊരു കൊട്ടാരം
തൂമഞ്ഞില്‍ നീരാടും വെള്ളാരം കൊട്ടാരം
ആകാശപ്പല്ലക്കിന്മേല്‍ എത്തിക്കേറി കൊട്ടാരത്തില്‍ ചെന്നാല്‍പ്പിന്നെ
ആടമ്മാനം ആലോലമാടാം

കൊട്ടാരമുറ്റത്തു കളിച്ചുറങ്ങാനൂഞ്ഞാലക്കാറ്റുണ്ട്
അംബരം തിരിക്കാന്‍ അമ്പിളിമാമന്റെ കുഞ്ഞുങ്ങളുണ്ട്
മൂവന്തി പൂന്തോട്ടത്തിലൊരിത്തിരി മുന്തിരിവിളവുണ്ട്
കോടമഴയുണ്ട്
കട്ടിപ്പൊന്നിന്‍ കുട്ടിക്കിണ്ണം തൊട്ടാലെത്തും ദൂരത്തുണ്ട്
മാനത്തെ തമ്പ്രാന്റെ കൊട്ടാരത്തില്‍ കതിരവനുണ്ടേ

മന്ദാരത്തോണിയില്‍ ഒഴുകിയിറങ്ങാന്‍ തടാകമുണ്ടല്ലോ
ആക്കരെയിക്കരെ ഇരുട്ടുകരയില്‍ ചാമരമുണ്ടല്ലോ
കുളിരഞ്ചും കൊട്ടാരത്തിന്‍ പൂമുറ്റത്തൊരു മണ്‍കൂട്ടില്‍
സ്വര്‍ണ്ണമുയലുണ്ട്
തുമ്പിക്കൈയ്യന്‍ പോക്കിരിയുണ്ട് മുക്കുടിമുണ്ടന്‍ താറാവുണ്ട്
മാനത്തെ തമ്പ്രാട്ടി ചൊല്ലുമ്പം ചീറിപ്പായും കുതിരകളുണ്ടേ

agalattagalattŏru muttuvimānaṁ nokkĕttādūrĕkkāṇāṁ
arigattarigattŏru svarggavimānaṁ kaiyyĕttā dūrĕkkāṇāṁ
dūrattŏru māmalayil kāṇāmŏru kŏṭṭāraṁ
tūmaññil nīrāḍuṁ vĕḽḽāraṁ kŏṭṭāraṁ
āgāśappallakkinmel ĕttikkeṟi kŏṭṭārattil sĕnnālppinnĕ
āḍammānaṁ ālolamāḍāṁ

kŏṭṭāramuṭrattu kaḽiccuṟaṅṅānūññālakkāṭruṇḍ
aṁbaraṁ tirikkān ambiḽimāmanṟĕ kuññuṅṅaḽuṇḍ
mūvandi pūndoṭṭattilŏrittiri mundiriviḽavuṇḍ
koḍamaḻayuṇḍ
kaṭṭippŏnnin kuṭṭikkiṇṇaṁ tŏṭṭālĕttuṁ dūrattuṇḍ
mānattĕ tambrānṟĕ kŏṭṭārattil kadiravanuṇḍe

mandārattoṇiyil ŏḻugiyiṟaṅṅān daḍāgamuṇḍallo
ākkarĕyikkarĕ iruṭṭugarayil sāmaramuṇḍallo
kuḽirañjuṁ kŏṭṭārattin pūmuṭrattŏru maṇgūṭṭil
svarṇṇamuyaluṇḍ
tumbikkaiyyan pokkiriyuṇḍ mukkuḍimuṇḍan dāṟāvuṇḍ
mānattĕ tambrāṭṭi sŏllumbaṁ sīṟippāyuṁ kudiragaḽuṇḍe