ആശകളെ വിടരാതിനിമേലെന്‍
ആശകളെ വിടരാതിനിമേല്‍
അതിവേദന ഹൃദയം കാര്‍ന്നിടവേ ചുടുനീരു സദാ വാര്‍ന്നിടവേ
സുഖഭാവി കിനാവായ് തീര്‍ന്നിടവേ സുഖചിന്തകളേ തുടരാതിനിമേല്‍
എന്‍ ആശകളെ വിടരാതിനിമേലെന്‍
ആശകളെ വിടരാതിനിമേല്‍
വന്‍ ദാരിദ്ര്യത്തില്‍ വാടാനായ് കണ്ണീരിലശേഷം മൂടാനായ്
പാഴായ് അവമാനം തേടാനായ് സന്തോഷലതേ പടരാതിനിമേല്‍
അതിശോകസ്മരണതന്‍ തീവെയിലില് നീറിടുമെന്‍ മനമാം പാഴ്വയലില്
ആനന്ദം വീനടിയും വിളയില്‍ ആഗ്രഹമേ വളരാതിനിമേല്‍