അകാലേ ആരു കൈവിടും
നീ താനേ നിന്‍ സഹായം
സധീരം തുടരൂ നിന്‍ ഗതി
നീ താനേ നിന്‍ സഹായം
നിരാശാലേശമെന്നിയേ പ്രവൃത്തി ചെയ്ക പോക
സഖാവേ സ്വപ്രയത്നമേ സുഖം നിനക്കു നല്‍കൂ
വിശാലം മഹിയില്‍ നിന്‍ വഴി
നീ താനേ നിന്‍ സഹായം
അന്ത്യവിയര്‍പ്പിന്‍ ഫലമിനി തൊടായ്ക നീ
വിഷം വിഷം ഹോ
തൊടായ്ക നീ വിഷം വിഷം
സഖാവേ