Advaidam janicca

അദ്വൈതം ജനിച്ച
Work
Year
Language

അദ്വൈതം ജനിച്ചനാട്ടില്‍
ആദിശങ്കരന്‍ ജനിച്ചനാട്ടില്‍ ..
ആയിരംജാതികള്‍ ആയിരംമതങ്ങള്‍
ആയിരംദൈവങ്ങള്‍.....

മതങ്ങള്‍ ജനിയ്ക്കും മതങ്ങള്‍ മരിക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ...
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി...
യുഗങ്ങള്‍ രക്തംചിന്തിയ വീഥി...

പ്രപഞ്ചംമുഴുവന്‍ വെളിച്ചംനല്‍കാന്‍
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷംനക്ഷത്ര ദീപങ്ങള്‍കൊളുത്തി
സ്വപ്നംകാണുന്നു രാത്രി...
വെളിച്ചം സ്വപ്നം കാണുന്നു രാത്രി...

advaidaṁ janiccanāṭṭil
ādiśaṅgaran janiccanāṭṭil ..
āyiraṁjādigaḽ āyiraṁmadaṅṅaḽ
āyiraṁdaivaṅṅaḽ.....

madaṅṅaḽ janiykkuṁ madaṅṅaḽ marikkuṁ
manuṣyanŏnne vaḻiyuḽḽū...
nityasnehaṁ tĕḽikkunna vīthi
satyānveṣaṇa vīthi...
yugaṅṅaḽ raktaṁcindiya vīthi...

prabañjaṁmuḻuvan vĕḽiccaṁnalgān
pagalinŏnne viḽakkuḽḽū...
lakṣaṁnakṣatra dībaṅṅaḽkŏḽutti
svapnaṁkāṇunnu rātri...
vĕḽiccaṁ svapnaṁ kāṇunnu rātri...