Aduttaal adibaniyum

അടുത്താല്‍ അടിപണിയും
Year
Language

അടുത്താലടിപണിയും ഞാന്‍
അടിച്ചാല്‍ തിരിച്ചടിക്കും
ശത്രുവിന്‍ മദം തകര്‍ക്കും ഞാന്‍
സത്യത്തിന്‍ കൊടിപിടിക്കും

സ്നേഹിച്ചാല്‍ ഞാനൊരു തൊഴിലാളി
എതിര്‍ത്താല്‍ ഞാനൊരു പടയാളി
കണ്ണന്റെ മാറിലെ പൂമാല ഞാന്‍
കള്ളന്റെ മുന്‍പിലെ തീജ്വാല
കരയും തോഴന്റെ കണ്ണീരുതുടക്കും
ഞാനൊരു യാത്രക്കാരന്‍

പാടത്തുവിയര്‍ക്കാനൊരു വര്‍ഗ്ഗം
വിയര്‍ക്കാതുണ്ണാനൊരു വര്‍ഗ്ഗം
ഈ നാടിന്‍ മുഖമേ മാറുന്നു
ഒരുപൊന്നോണപ്പുലരി പൂക്കുന്നു
എരിയും വയറിന്റെ രോദനം കേള്‍ക്കും
ഞാനൊരു കാവല്‍ക്കാരന്‍

aḍuttālaḍibaṇiyuṁ ñān
aḍiccāl tiriccaḍikkuṁ
śatruvin madaṁ tagarkkuṁ ñān
satyattin kŏḍibiḍikkuṁ

snehiccāl ñānŏru tŏḻilāḽi
ĕdirttāl ñānŏru paḍayāḽi
kaṇṇanṟĕ māṟilĕ pūmāla ñān
kaḽḽanṟĕ munpilĕ tījvāla
karayuṁ toḻanṟĕ kaṇṇīruduḍakkuṁ
ñānŏru yātrakkāran

pāḍattuviyarkkānŏru varggaṁ
viyarkkāduṇṇānŏru varggaṁ
ī nāḍin mukhame māṟunnu
ŏrubŏnnoṇappulari pūkkunnu
ĕriyuṁ vayaṟinṟĕ rodanaṁ keḽkkuṁ
ñānŏru kāvalkkāran