Adutta lottari

അടുത്ത ലോട്ടറി
Work
Year
Language

അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
കരിമ്പിൻ കാലാ കള്ളുഷാപ്പ്‌ വിലയ്ക്കെടുത്തേനേ
ഞാൻ വിലക്കെടുത്തേനെ
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
ഇരുമ്പനത്തെ ചാരായക്കട വിലയ്ക്കെടുത്തേനേ

വരുന്ന കൂട്ടരെ പുലരിക്കള്ളാൽ മുഖം കഴുകിക്കും
പൊരിച്ച മീനും വറുത്ത മുട്ടയും എല്ലാവർക്കും ഫ്രീ
വഴിയിലൊക്കെ ഞാൻ പൈപു വെയ്ക്കും
അതിനകത്തൂടെ ഒഴുകി വരും രസികൻ മദ്യം എല്ലാവർക്കും ഫ്രീ (അടുത്ത...)

വൈക്കത്തപ്പൻ എനിക്കൊരു ചെറുവരം തരുമെങ്കിൽ
സ്വർഗ്ഗത്തിൽ പോയി താമസ്സിക്കാൻ ചീട്ടു വാങ്ങിയേനേ
കൽപവൃക്ഷം സർവ്വ്വവും ചെത്താൻ പാട്ടമെടുത്തേനേ
ഉർവ്വശിക്കൊരു കല്യാണത്തിനു ആളെ നോക്കിയേനേ

നറുക്കെടുക്കുമ്പോൾ സമ്മാനം നമുക്കു വന്നെങ്കിൽ
അടുത്ത വണ്ടിക്ക്‌ മദ്രാസിൽ പോയി പടം പിടിച്ചേനേ
അതിലെ നായകായി ഞാനൊന്നഭിനയിച്ചേനേ
അടുത്തു വന്ന താരത്തിനെ കെട്ടിപ്പിടിച്ചേനേ (അടുത്ത....)

aḍutta loṭṭaṟi naṟukku valladuṁ namukku vīṇĕṅgil
karimbin kālā kaḽḽuṣāpp‌ vilaykkĕḍuttene
ñān vilakkĕḍuttenĕ
aḍutta loṭṭaṟi naṟukku valladuṁ namukku vīṇĕṅgil
irumbanattĕ sārāyakkaḍa vilaykkĕḍuttene

varunna kūṭṭarĕ pularikkaḽḽāl mukhaṁ kaḻugikkuṁ
pŏricca mīnuṁ vaṟutta muṭṭayuṁ ĕllāvarkkuṁ phrī
vaḻiyilŏkkĕ ñān paibu vĕykkuṁ
adinagattūḍĕ ŏḻugi varuṁ rasigan madyaṁ ĕllāvarkkuṁ phrī (aḍutta...)

vaikkattappan ĕnikkŏru sĕṟuvaraṁ tarumĕṅgil
svarggattil poyi tāmassikkān sīṭṭu vāṅṅiyene
kalbavṛkṣaṁ sarvvvavuṁ sĕttān pāṭṭamĕḍuttene
urvvaśikkŏru kalyāṇattinu āḽĕ nokkiyene

naṟukkĕḍukkumboḽ sammānaṁ namukku vannĕṅgil
aḍutta vaṇḍikk‌ madrāsil poyi paḍaṁ piḍiccene
adilĕ nāyagāyi ñānŏnnabhinayiccene
aḍuttu vanna tārattinĕ kĕṭṭippiḍiccene (aḍutta....)