അടുക്കുംതോറും അകലേ അകലേ സമസ്യയാകും സംക്രമങ്ങള്‍
അകലുംതോറും തീരമണയും ജന്മമേതോ ബന്ധനം
അനന്തതേ അപാരതേ കാവല്‍ നില്‍ക്കും കാലമേ സാക്ഷി
ഹൃദയരാഗം തരളമാകും നിമിഷമുണരും സുകൃതങ്ങളേ
അഭയമന്ത്രം ആശാതരംഗം കനവിലാളും കൈവല്യനാളം
ഇരുളിലലിയുന്നു മിധുരാത്മഗീതം വ്യർത്ഥതാളങ്ങളോ
മറയുന്ന ജലരേഖയോ വിധിയുടെ ലയഭംഗമോ
(അടുക്കുംതോറും അകലേ)
മുഖപടങ്ങള്‍ ചിതറി വീഴും നിഴലില്‍ വിങ്ങും വ്യാമോഹമേ
ചുവരില്ലാതെ എഴുതുന്ന ചിത്രം മധുവില്ലാതെ കൊഴിയും വസന്തം
തിരിയിലെരിയുന്നു നിര്‍മാല്യ ശലഭം ജന്മശാപങ്ങളോ
ജനിമൃതി ദുഃഖങ്ങളോ ജഗതി തന്‍ ജഗജാലമോ
(അടുക്കുംതോറും അകലേ)
aḍukkuṁtoṟuṁ agale agale samasyayāguṁ saṁkramaṅṅaḽ
agaluṁtoṟuṁ tīramaṇayuṁ janmamedo bandhanaṁ
anandade abārade kāval nilkkuṁ kālame sākṣi
hṛdayarāgaṁ taraḽamāguṁ nimiṣamuṇaruṁ sukṛtaṅṅaḽe
abhayamandraṁ āśādaraṁgaṁ kanavilāḽuṁ kaivalyanāḽaṁ
iruḽilaliyunnu midhurātmagīdaṁ vyartthadāḽaṅṅaḽo
maṟayunna jalarekhayo vidhiyuḍĕ layabhaṁgamo
(aḍukkuṁtoṟuṁ agale)
mukhabaḍaṅṅaḽ sidaṟi vīḻuṁ niḻalil viṅṅuṁ vyāmohame
suvarillādĕ ĕḻudunna sitraṁ madhuvillādĕ kŏḻiyuṁ vasandaṁ
tiriyilĕriyunnu nirmālya śalabhaṁ janmaśābaṅṅaḽo
janimṛti duḥkhaṅṅaḽo jagadi tan jagajālamo
(aḍukkuṁtoṟuṁ agale)