അടുക്കളത്തൊഴിലാളി സിന്ദാബാദ്
അടുക്കളത്തൊഴിലാളി ഓഹോ അടുക്കളത്തൊഴിലാളി
നാളെമുതല്‍ സമരം ചെയ്യും
അവകാശങ്ങള്‍ നേടിയെടുക്കും
അടുക്കളത്തൊഴിലാളി സിന്ദാബാദ്
സിന്ദാബാദ് സിന്ദാബാദ്
അയലയുണ്ട് മതിയുണ്ട് പൊരിച്ചെടുക്കാന്‍ ചട്ടിയില്ല
ചക്കയുണ്ട് ചേനയുണ്ട് മുറിച്ചെടുക്കാന്‍ കത്തിയില്ല
[അടുക്കളത്തൊഴിലാളി]
ഒരുചാക്കു പച്ചരിയുണ്ട് അരച്ചാക്ക് കിച്ചരിയുണ്ട്
പാലക്കാടന്‍ മുളകുണ്ട് വയനാടന്‍ മഞ്ഞളുണ്ട്
ഇടിച്ചെടുക്കാന്‍ ഉരലില്ല അരച്ചെടുക്കാന്‍ അമ്മിയില്ല
ഉലക്കെടുത്തു വടിയാക്കി കൊടികെട്ടി നേടിയെടുത്ത്
[അടുക്കളത്തൊഴിലാളി]