Adithigale

അതിഥികളേ
Work
Year
Language

അതിഥികളേ അതിഥികളേ
പുതിയൊരു മാനവധര്‍മ്മത്തിന്‍ പ്രതിനിധികളേ
അഭിവാദ്യങ്ങള്‍ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍

കിഴക്കെ മാനം ചുവന്നു ഉഷസ്സിന്‍ കൊടികളുയര്‍ന്നു
പുതിയ യുഗത്തില്‍ പ്രിയശില്‍പ്പികളേ
എതിരേല്‍ക്കാനായ് വന്നു ഞങ്ങള്‍ എതിരേല്‍ക്കാനായ് വന്നു
മനുഷ്യാ നീ മണ്ണല്ലാ മരിച്ച വിധിയുടെ അടിമയല്ലാ

വെളിച്ചം വാതില്‍ തുറന്നു വസന്തം പൂത്തു വിടര്‍ന്നു
മരണം കേറാത്ത മരുത്വാമലയില്‍
അമൃതം കൊണ്ടുവരുന്നു ഞങ്ങള്‍ അമൃതം കൊണ്ടുവരുന്നു
മനുഷ്യാ നീ മണ്ണല്ലാ മരിച്ച വിധിയുടെ അടിമയല്ലാ

adithigaḽe adithigaḽe
pudiyŏru mānavadharmmattin pradinidhigaḽe
abhivādyaṅṅaḽ niṅṅaḽkkabhivādyaṅṅaḽ

kiḻakkĕ mānaṁ suvannu uṣassin kŏḍigaḽuyarnnu
pudiya yugattil priyaśilppigaḽe
ĕdirelkkānāy vannu ñaṅṅaḽ ĕdirelkkānāy vannu
manuṣyā nī maṇṇallā maricca vidhiyuḍĕ aḍimayallā

vĕḽiccaṁ vādil tuṟannu vasandaṁ pūttu viḍarnnu
maraṇaṁ keṟātta marutvāmalayil
amṛtaṁ kŏṇḍuvarunnu ñaṅṅaḽ amṛtaṁ kŏṇḍuvarunnu
manuṣyā nī maṇṇallā maricca vidhiyuḍĕ aḍimayallā