Adirugalariyaatta paksi

അതിരുകളറിയാത്ത പക്ഷി
Work
Year
Language

അതിരുകളറിയാത്ത പക്ഷി മോഹപ്പക്ഷി
അകലങ്ങളില്‍ പാറിയെത്തുന്നു നീ
അറിയാത്തതെന്തെല്ലാം കൊത്തുന്നു നീ
(അതിരുകള്‍...)

ആദിയുമന്തവുമില്ലാത്ത പാതയില്‍
സുഖദുഃഖച്ചുമടുകളേന്തി (ആദിയും)
തുടരുന്ന സഫറിന്നു നീയേകനല്ലാതെ
തുണയാരു ദുനിയാവിലള്ളാ...
ലാഹൗലാ അള്ളാ യാമൗലാ...
(അതിരുകള്‍...)

പാപവും പുണ്യവു വേര്‍തിരിച്ചീടുന്ന
മാല്‍ശറ ചേരുന്ന നാളില്‍ (പാപവും)
പൊരിയും മനസ്സിലെ ചെന്തീക്കനലില്‍
കുളിരായി നീ മാത്രം അള്ളാ...
ലാഹൗലാ അള്ളാ യാമൗലാ...
(അതിരുകള്‍...)

adirugaḽaṟiyātta pakṣi mohappakṣi
agalaṅṅaḽil pāṟiyĕttunnu nī
aṟiyāttadĕndĕllāṁ kŏttunnu nī
(adirugaḽ...)

ādiyumandavumillātta pādayil
sukhaduḥkhaccumaḍugaḽendi (ādiyuṁ)
tuḍarunna saphaṟinnu nīyeganallādĕ
tuṇayāru duniyāvilaḽḽā...
lāhaulā aḽḽā yāmaulā...
(adirugaḽ...)

pābavuṁ puṇyavu verdiriccīḍunna
mālśaṟa serunna nāḽil (pābavuṁ)
pŏriyuṁ manassilĕ sĕndīkkanalil
kuḽirāyi nī mātraṁ aḽḽā...
lāhaulā aḽḽā yāmaulā...
(adirugaḽ...)